സൗഹൃദത്തിന്റെ കഥ പറയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം 'ഫ്രണ്ട്ഷിപ്' ഷൂട്ടിങ് ആരംഭിച്ചു

ഫെബ്രുവരി15ന് ദുബൈയിൽ നടന്ന സൗഹൃദത്തിന്റെ മനോഹര മുഹൂർത്തങ്ങളൊരുക്കുന്ന ചിത്രം ഫ്രണ്ട്ഷിപ്പിന്റെ ചിത്രീകരണം കോടനാട് ഫെബ്രുവരി 17ന് ആരംഭിച്ചു. മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ പരിഞ്ജാനമുള്ള മമ്മി സെഞ്ച്വറിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഫ്രണ്ട്ഷിപ്പ് ചിത്രീകരണം കോടനാട് , പെരുമ്പാവൂർ എന്നീ ഭാഗങ്ങളിലായി പുരോഗമിക്കുകയാണ്. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, എന്നിവരോടൊപ്പം, റഫീക് ചോക്ളി, കിരൺകുമാർ,അനയ്,സുൽഫിക്കർ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഷെട്ടി മണിയാണ് ചിത്രത്തിൽ ക്യാമറ പ്രവർത്തിപ്പിക്കുന്നത്. മികച്ചൊരു കുറ്റാന്വേഷണത്തെക്കുറിച്ചു പറയുന്ന ചിത്രത്തിൻറെ കഥ എറണാകുളം മൂന്നാർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷക്കാരെയും ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിലൊരിക്കുന്നത്. കോമഡിക്കും, ആക്ഷനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഫ്രണ്ട്ഷിപ്പ്. ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന, പ്രണയമ പിണക്കം സംഘട്ടനം തുടങ്ങിയവ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
എറണാകുളത്തെ, പ്രമുഖമായ ഒരു ഐ.ടി കബനിയിൽ ജോലി ചെയ്യുന്ന രജനിയും രേഷ്മയും ഒരേ ഹോസ്റ്റലിൽ തന്നെയാണ് താമസിക്കുന്നത്. എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, ഹരി, വിഷ്ണു, അൻസിൽ ഇവർ പരിചയത്തിലാകുകയും ഇവർക്കിടയിൽ സൗഹൃദം വളരുകയും ചെയ്യുന്നു. ആത്മാർത്ഥ സുഹൃത്തുക്കളായി മാറുന്ന ഇവർ മൂന്നാറിലേക്ക് ടൂർ പോകുന്നു. ഇവർ താമസിക്കുന്ന റിസോർട്ടിൽ വച്ച് രജനി എന്ന പെൺകുട്ടി കൊല്ലപ്പെടുന്നു. എല്ലാവരെയും ഞെട്ടിച്ച ഈ കൊലപാതകത്തെക്കുറിച്ച്, പോലീസ് ശക്തമായ അന്വേഷണം തുടങ്ങുന്നതിനെ തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ ഫ്രണ്ട്ഷിപ്പ് കടന്നുപോകുന്നത്. ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്റെ വേഷവും അവതരിപ്പിക്കുന്നു.
എം.എസ്. ക്രീയേഷൻസിനുവേണ്ടി മെഹമ്മൂദ് കെ.എസ്. രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഫ്രണ്ട്ഷിപ്പ്.ഡി.ഒ.പി - ഷെട്ടി മണി, എഡിറ്റർ-ഷിബു പി.എസ്, സംഗീതം - അൻവർ അമൽ, ആലാപനം - നിസാർ വയനാട്, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, (പി ആർ ഒ )അയ്മനം സാജൻ