ശ്രെദ്ധ കപൂർ മുതൽ തമന്ന വരെ; ഒടുവിൽ പുഷ്പയിലെ ഐറ്റം സോങ് ചെയ്യാൻ ആ നടി എത്തി

അല്ലു അർജുൻ തൻ്റെ വരാനിരിക്കുന്ന പുഷ്പ 2 ദ റൂൾ എന്ന ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുവാണ്. ചിത്രം ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വൻ ഹൈപ്പ് ഉണ്ടാക്കിയിരുന്നു. പുഷ്പ ആദ്യ ഭാഗത്തിലെ ഐറ്റം ഡാൻസ് ചെയ്ത് സാമന്ത ഹിറ്റ് ആക്കിയിരുന്നു. രണ്ടാം ഭാഗത്തിൽ ആരായിരിക്കും ഐറ്റം ഡാൻസുമായി എത്തുന്നതെന്ന് ആകാംഷയിലായിരുന്നു സിനിമ ലോകം. തമന്ന ഭാട്ടിയ,ശ്രെദ്ധ കപൂർ തുടങ്ങി ശ്രീയ സരൺ വരെ നിരവധി പേരാണ് ആരാധകരുടെ പട്ടികയിൽ ഉണ്ടായിരുന്ന താരങ്ങൾ. എന്നാൽ എപ്പോൾ സിനിമയിൽ നിന്നുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐറ്റം നമ്പറിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. അല്ലു അർജുനും തെന്നിന്ത്യൻ സിനിമാതാരം ശ്രീലീലയും ചേർന്നുള്ള ചിത്രമാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തെലുങ്കു കന്നഡ ചിത്രങ്ങളിലൂടെ ഹിറ്റായ തരാം മികച്ച ഡാൻസറും കൂടിയാണ്.


സ്ട്രീ 2 വിൻ്റെ വിജയത്തിന് ശേഷം, പുഷ്പ 2 ദ റൂളിൽ അല്ലു അർജുനൊപ്പം ഒരു ഐറ്റം സോംഗിൽ അഭിനയിക്കാൻ ശ്രദ്ധ കപൂർ വലിയ തുക ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. . ചിത്രത്തിൻ്റെ ട്രെയിലറിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Related Articles
Next Story