ഗബ്രിയേൽ മാർകേസിന്‍റെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' നെറ്റ്ഫ്ലിക്സിൽ റിലീസായി
സാഹിത്യകാരൻ ഗബ്രിയേൽ ഗാർസ്യ മാർകേസിന്‍റെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ഒടുവില്‍ സ്ക്രീനില്‍ എത്തിയിരിക്കുകയാണ്. ഗബ്രിയേൽ ഗാർസിയ മാർക്വേസിൻ്റെ 1967 ലെ നോവൽ മാജിക്കൽ റിയലിസത്തിൻ്റെയും സ്പാനിഷ് ഭാഷാ സാഹിത്യത്തിൻ്റെയും അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർ പീസ് ആണ്. ലോകമെമ്പാടും ആരാധകരുള്ള ഈ നോവൽ കഴിഞ്ഞ ദിവസം സീരിസ് ആയി നെറ്റ്ഫ്ലിക്സിൽ റിലീസായി. റിലീസായി ആദ്യ റിവ്യൂകളിൽ നിന്നും 100 ശതമാനവും നോവലിനോട് നീതി പുലർത്തുന്ന സീരിസ് ആണെന്നാണ് പുറത്തുവരുന്നത്. ലോറാ മോറ, അലക്‌സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. മാർകേസിന്‍റെ ജൻമദേശമായ കൊളംബിയയിൽ തന്നെയാണ് വെബ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. എട്ട് എപ്പിസോഡുകള്‍ ഉള്ള ആദ്യ സീസണ്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്പാനീഷില്‍ തന്നെയാണ് സീരിസ്. ഇതിനകം മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത് എന്നാണ് വിവരം.
മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ പറയുന്നത്. ക്ലോഡിയോ കാട്ടാനോ, ശാസന മൊറാലസ്, മാർക്കോ ഗോൺസാലസ്, എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങൾ.
50 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റ നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ.40-ലധികം ഭാഷകളിലേക്ക് നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.