ഗീതുമോഹൻദാസിന്റെ ടോക്സിക് സിനിമ വിവാദം: വൈറലായി പാർവതി തിരുവോത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
പാർവതിയുടെ നിലപാടാണ് പോസ്റ്റിലൂടെ അറിയിക്കുന്നതെന്ന് ആരാധകപക്ഷം
സിനിമക്കകത്തും പുറത്തും തന്റെ നിലപാടുകളിലുറച്ച് നിൽക്കുന്ന വ്യക്തിയാണ് പാർവ്വതി തിരുവോത്ത്. പലപ്പോഴും പല വിഷയങ്ങളിലും പാർവ്വതി സ്വീകരിക്കുന്ന നിലപാടുകൾ ഏറെ ചർച്ചയാകുന്നത് പതിവാണ്. ഇപ്പോഴിതാ വീണ്ടും വൈറലാവുകയാണ് പാർവ്വതിയുടെ നിലപാടുകൾ. പർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച 'കണ്ണിന്റെ സ്റ്റിക്കർ' ചുണ്ടിൽ വച്ച താടിക്കു കൈകൊടുത്തിരിക്കുന്ന ചിത്രമാണിപ്പോൾ വയറലാകുന്നത്. സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവച്ച ഈ പോസ്റ്റിനെ ഗീതുമോഹൻ മോഹൻദാസിന്റെ ടോക്സിക് സിനിമാ വിവിവാദവുമായി ചേർത്തുവായിക്കുകയാണ് പ്രേക്ഷകർ. വിഷയത്തിൽ പാർവതിയുടെ നിലപാടറിയാനായി കാത്തിരുന്ന പ്രേക്ഷകർക്കിത് വീണു കിട്ടിയ തുറുപ്പുചീട്ടാണ്.
ഗീതുമോഹൻ ദാസിന്റെ ടോക്സിക് വിവാദത്തിൽ കണ്ടത് പറയും എന്ന നിലപാടാണ് പാർവ്വതിയുടേതെന്നാണ് പാർവ്വതി പങ്കുവച്ച ചിത്രത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ആരാധകപക്ഷം പറയുന്നത് . ഇതിനിടയിൽ ഗീതുമോഹൻദാസിനെ സോഷ്യൽ മീഡിയിൽ നിന്നും പാർവ്വതി ഫോളോ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തുവെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ പാർവ്വതിയുടെ ഭാഗത്തുനിന്നും മറ്റ് പ്രതികരണങ്ങളുണ്ടായിട്ടില്ല . സ്വന്തം നിലപാടുകൾ വളരെ ശക്തമായി തന്നെ പറയുന്ന പാർവ്വതിയുടെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
അഭിനേത്രിയും സംവിധായികയുമായ ഗീതുമോഹൻ ദാസ് പുതിയതായി സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമായ ടോക്സിക്കിലെ ഗാനരംഗത്തിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപിച്ചുകൊണ്ട് സംവിധായകൻ നിതിൻ രഞ്ജിപണിക്കർ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിലെ സ്ത്രീവിരുദ്ധതയെക്കാളേറെ അത് സംവിധാനം ചെയ്തത് ഗീതുമോഹൻ ദാസ് ആണെന്നുള്ളതാണ് വിവാദങ്ങൾക്ക് കാരണം. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന സിനിമയിലെ ഒരു രംഗത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചവരിൽ പ്രധാന നിരയിലുള്ളയാളായിരുന്നു ഗീതുമോഹൻ ദാസ് . ഇന്നതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തിയെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിതിൻ ആരോപിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ ടോക്സിക് എന്ന സിനിമയുടെ പ്രൊമോയിൽ നായകനായ യാഷ് സ്ത്രീകളെ എടുത്തുയർത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുണ്ട് . ഈ രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിതിൻ ഗീതുമോഹൻ ദാസിനെ വിമർശിക്കുന്നത്.
അന്ന് കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടി കാട്ടിയത് പർവ്വതിയായിരുന്നു. അതിനെ പിന്തുണച്ചവരിൽ പ്രധാനിയായിരുന്നു ഗീതുമോഹൻ ദാസ്. അപ്പോൾ അങ്ങനെയൊരു വ്യക്തി സംവിധാനം ചെയ്ത സിനിമയിലെ സ്ത്രീ വിരുദ്ധതക്കെതിരെ പാർവതിയുടെ നിലപാടെന്താണെന്നറിയാനുള്ള ആകാംഷ പ്രേക്ഷകർക്കുണ്ട്.
ടീസർ വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മൂന്നു ദശലക്ഷത്തിലധികം പേരാണ് അത് കണ്ടത് . മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. കന്നഡ റോക്കിങ് സ്റ്റാർ യാഷ് ആണ് ചിത്രത്തിലെ നായകൻ