റിവ്യൂവിൽ 'പണി' കിട്ടിയോ? ; ഭീഷണിയുടെ വിശദീകരണവുമായി നടൻ ജോജു ജോർജ്

നടൻ ജോജു ജോർജ് രചനയും സംവിധാനവും ചെയ്തു തിയേറ്ററിൽ വിജയകരമായ ചിത്രമാണ് 'പണി '.ഒക്ടോബർ 28ന് ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിന് മികച്ചരീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ചിത്രത്തിനെ പറ്റിയുള്ള അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ, നെഗറ്റീവായ അഭിപ്രയങ്ങളും ഉണ്ടായിരുന്നു. എന്നാൽ തന്റെ സിനിമയെ മനഃപൂർവം മോശമാക്കി വിമർശിച്ചു, അത് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചു റിവ്യുവറെ വിളിച്ചു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ വളരെ കാലത്തേ അധ്വാനമാണ് ഈ ചിത്രം. തന്നെ പോലെ തന്നെ സിനിമയിൽ നിർമ്മാതാക്കൾക്കും പങ്കുണ്ട് . സിനിമയെ പറ്റിയുള്ള അഭിപ്രായങ്ങൾ ആർക്കും പറയാം. അതിൽ തൻ പ്രതികരിച്ചിട്ടില്ല. എന്നാൽ തന്റെ ചിത്രത്തിന്റെ സ്പോയിലർ പ്രചരിപ്പിക്കുകയും, സിനിമയെ കുറിച്ചുള്ള മോശമായ കാര്യങ്ങൾ മറ്റു പല സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയും, ചിത്രം കാണരുത് എന്നുള്ള കമെന്റുകൾ പല ഇടങ്ങളിലും പറയുകയും ചെയ്തത് സ്രെദ്ധയിൽപ്പെട്ടിരുന്നു . ഇതിലാണ് താൻ വൈകാരികമായി പ്രതികരിച്ചത്. അതല്ലാതെ ആ വ്യക്‌തിയുമായി വൈരാഗ്യം ഉണ്ടാകാൻ മുൻ പരിചയമോ മറ്റു കരണങ്ങളോ ഇല്ലായെന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ വന്നു ജോജു ജോർജ് പ്രതികരിച്ചു. അഭിപ്രായവും സ്വാതന്ത്രത്തിന്റെ പേരിലല്ല താൻ അയാളെ വിളിച്ചതെന്നും, അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും ജോജു ജോർജ് പങ്കുവെച്ച വിഡിയോയിൽ പറയുന്നു.


അതേസമയം ജോജു വിളിച്ചു ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം റിവ്യൂവർ ആദർശ് തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇനിയൊരിക്കലും ജോജു മറ്റൊരാളോടും എങ്ങനെ പെരുമാറാൻ പാടില്ല. നടനെ മനഃപൂർവം ആരോ തെറ്റ് ധരിപ്പിച്ചിരിക്കുകയാണ്. പണി എന്ന ചിത്രത്തിൽ പീഡന രംഗം ഉൾപ്പെടെ നിരവധി വയലൻസ് ഉൾപെട്ടിട്ടുണ്ട്. ഇത് ശരിയായ രീതിയിലല്ല ചിത്രീകരിച്ചിട്ടുള്ളത്.കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത്തരം രംഗങ്ങൾ കാണുമ്പോഴുള്ള മാനസിക ബുദ്ധിമുട്ട് വലുതാണ്. ഇത്തരം രംഗങ്ങൾ സെൻസർ ചെയ്യാതെ വരുന്നത് സ്വാധീനം ഉള്ളത്കൊണ്ടാണ്. സിനിമയുടെ സാമൂഹ്യ രാഷ്ട്രീയ വശങ്ങൾ മാത്രമാണ് താൻ എതിർത്തത്. എന്നാൽ അത് പ്രചരിച്ചു എന്ന് പറയുന്നത് ശെരിയല്ല. സിനിമകളെക്കുറിച്ചു ചർച്ചചെയ്യുന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് താൻ ഈ അഭിപ്രയം പങ്കുവെച്ചതെന്നും ആദർശ് വിഷയത്തിൽ പ്രതികരിച്ചു. ജോജു തനിക്കെതിരെ നിയമപരമായി മുന്നോട്ട്പോകുമെന്ന് പറയുന്നത് റിവ്യൂ ബോംബിങ് എന്താണന്നോ, ഈ കാര്യത്തിന്റെ നിയമപരമായ വശങ്ങളെപ്പറ്റിയുള്ള മതിയായ ധാരണകൾ ഇല്ലാത്തതുകൊണ്ടും ആകാമെന്ന് ഗവേഷക വിദ്യാർത്ഥിയായ ആദർശ് പറയുന്നു.

ജോജു ജോർജ്, സാഗർ സൂര്യ, ജുനൈസ് വി പി , അഭിനയ എന്നിവരാണ് പണിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യു കണ്ടശേഷം തമിഴ് സംവിധായകരായ കാർത്തിക് സുബ്ബരാജ്, മണി രത്നം സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, അനുരാഗ് കശ്യപ് എന്നിവർ മികച്ച ഭിപ്രായങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Related Articles
Next Story