''മുത്തച്ഛനൊപ്പം നൃത്തം ചെയ്യുന്ന കൊച്ചുമകൾ'' ; സോഷ്യൽ മീഡിയയിൽ ചർച്ചയായി നന്ദമൂരി ബാലകൃഷ്ണയുടെ നൃത്തച്ചുവടുകൾ

നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനം ഇപ്പോൾ എയറിൽ ആണ്. ഗാനരംഗത്തിലെ നിർത്തചുവടുകളാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണയുടെയും ഉർവശി റൗത്തലയും പുതിയ ആക്ഷൻ ത്രില്ലർ ഡാകു മഹാരാജിലെ ദബിദി ദിബിദി എന്ന പുതിയ ഗാനം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ശേഖർ മാസ്റ്ററാണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

എസ് തമൻ രചിച്ച ഗാനത്തിൻ്റെ വീഡിയോ ആരംഭിക്കുന്നത് നീല ഷർട്ടും അതിന് മുകളിൽ അലങ്കരിച്ച നീല ജാക്കറ്റും ബ്രൗൺ പാൻ്റും സൺഗ്ലാസും ധരിച്ച് രാജാവിനെപ്പോലെ ഇരിക്കുന്ന ബാലകൃഷ്ണയിലാണ്.ബാലകൃഷ്ണ ഉർവ്വശിയെ അവളുടെ പിന്നിൽ അടിക്കുന്നതും, അനാവശ്യമായ അശ്ലീല ചുവടുകളുമാണ് ഈ വിവാദങ്ങൾക്ക് ഇടയാക്കിയത്.

“യുവതിയായ പെൺകുട്ടി അവൻ്റെ മുത്തച്ഛനൊപ്പം നൃത്തം ചെയ്യുന്നു!!” എന്നാണ് ഒരു പ്രേക്ഷകന് കമന്റ് ചെയ്തിരിക്കുന്നത്. ബാലകൃഷ്ണ 64-ഉം ഉർവ്വശി, 30-ഉം തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചും ചിലർ കമന്റ് ചെയ്തു.

പട്ടു റീ ഷൂട്ട് ചെയ്യാനും, നിർത്തചുവടുകൾ മാറ്റാനും പറയുന്നവരും കമെന്റ് സെക്ഷനിൽ ഉണ്ട്.ജനുവരി 12ന് സംക്രാന്തി ദിനത്തിൽ ഡാകു മഹാരാജ് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ബോബി കൊല്ലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ വില്ലൻ വേഷവും ചിത്രത്തിൽ അവതരിപ്പിക്കും. ശിവയുടെ കാലഘട്ടത്തിലെ ഫാൻ്റസി കങ്കുവയിൽ വില്ലനായി അടുത്തിടെ ബോബി തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Related Articles
Next Story