ഗുരു പ്രിയ -- ജി. കെ. പിള്ള അവാർഡുകൾ സമ്മാനിച്ചു
മൂന്നാമത് ഗുരുപ്രിയ- ജി കെ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയും മുന്‍ എം എല്‍ എ വര്‍ക്കല കഹാറും ചേര്‍ന്ന് പുരസ്‌ക്കാര ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സ്വാമി വീരേശ്വരാനന്ദ മൊമന്റോ നല്‍കി.
മികച്ച ചിത്രം- വര്‍ഷങ്ങള്‍ക്കു ശേഷം (നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം), മികച്ച രണ്ടാമത്തെ ചിത്രം- മലൈക്കോട്ടെ വാലിബന്‍ (നിര്‍മാതാവ് ഷിബു ബേബി ജോണ്‍), മികച്ച നടന്‍- സൈജു കുറുപ്പ് (ചിത്രം- ഭരതനാട്യം), മികച്ച നടി- ചിന്നു ചാന്ദ്‌നി (ചിത്രം- വിശേഷം), മികച്ച സംവിധായകന്‍- ജിതിന്‍ ലാല്‍ (ചിത്രം- അജയന്റെ രണ്ടാം മോഷണം).
മികച്ച സിനിമാ ലേഖനത്തിനുള്ള അവാര്‍ഡ് ഷാജി പട്ടിക്കരയും മികച്ച സിനിമാ റിപ്പോര്‍ട്ടര്‍ നാന സിനിമാ വാരികയുടെ ജി കൃഷ്ണന്‍ മാലവും എഡിറ്റര്‍- അയ്യൂബ് ഖാന്‍, മേക്കപ്പ്മാന്‍- റഹീം കൊടുങ്ങല്ലൂര്‍, കോസ്റ്റിയൂ ഡിസൈനര്‍- രാധാകൃഷ്ണന്‍ മങ്ങാട് തുടങ്ങിയവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.സംവിധായകന്‍ ബാലു കിരിയത്തായിരുന്നു ജൂറി ചെയര്‍മാന്‍. ഗിരിജ സേതുനാഥ്, അനില്‍ കുമാര്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.