17 വർഷങ്ങൾക്ക് ശേഷം ഒരു അജിത്ത് ചിത്രത്തിൽ സംഗീതമൊരുക്കാൻ ജി വി പ്രകാശ്
ചിത്രത്തിൽ സംഗീതം നൽകാൻ ആദ്യം തീരുമാനിച്ചത് ദേവി ശ്രീ പ്രസാദിനെയാണ്
അജിത്ത് നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത്തിന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിൽ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ജേർണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ അജിത്തിന്റെ ലൂക്ക് നേരത്തെ സോസ് മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഗുഡ് ബാഡ് അഗ്ലിയിൽസംഗീതം നൽകാൻ ആദ്യം തീരുമാനിച്ചത് ദേവി ശ്രീ പ്രസാദിനെയാണ്, എന്നാൽ നിർമ്മാതാക്കൾ എപ്പോൾ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിന് സംഗീതം നൽകാൻ സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറിനെ തിരഞ്ഞെടുത്തു. നിർമ്മാതാക്കളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
17 വർഷങ്ങൾക്ക് ശേഷമാണു അജിത്ത് - ജി വി പ്രകാശ് ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നത്.2007-ൽ എഎൽ വിജയ് സംവിധാനം ചെയ്ത 'കിരീടം' എന്ന ഫാമിലി എൻ്റർടെയ്‌നറിന് വേണ്ടിയാണ് ജിവി പ്രകാശ് കുമാർ മുമ്പ് അജിത്ത് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. സംഗീത സംവിധാന രംഗത്തിൽ ആ കാലത്തു വളർന്നു വരുന്ന പ്രതിഭയായിരുന്നു ജി വി പ്രകാശ്.
പുഷ്പ 2 ന്റെ നിർമ്മാതാവായ മൈത്രി മൊവിഎസാണ് ഗുഡ് ബാഡ് അഗ്ലിയും നിർമ്മിക്കുന്നത്. പുഷ്പ 2 ന്റെ സംഗീത സംവിധാനത്തിൽ നിന്നും അവസാന നിമിഷത്തിൽ ദേവി ശ്രീ പ്രസാദിനെ മാറ്റിയിരുന്നു. ഡി എസ് പി ചിത്രത്തിന്റെ സംഗീത സംവിധാനം പറഞ്ഞ സമയത്തിനുള്ളിൽ നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരു സംഗീത സംവിധയകനെ പുഷ്പ 2ന്റെ പശ്ചാത്തല സംഗീതം ഒരുക്കാൻ നിർമ്മാതാക്കൾ സമീപിച്ചത്. സാം സി എസ് ആണ് പുഷ്പയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഈ സംഭവത്തിനു ശേഷമാണ് മൈത്രി മൂവീസ് നിർമ്മിക്കുന്ന ഗുഡ് ബാഡ് അഗ്ലിയിൽ നിന്നും ദേവി ശ്രീ പ്രസാദിനെ മാറ്റിയത്.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു. ചിത്രം 2025 പൊങ്കൽ റിലീസിന് എത്തും . തൃഷ കൃഷ്ണൻ, സുനിൽ, പ്രസന്ന, അർജുൻ ദാസ് എന്നിവരും അഭിനയിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' യുകെയിലെ ലൊക്കേഷനുകളിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.