കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഇടവേള എടുക്കേണ്ടി വന്നു ; സൂര്യയുമായുള്ള വിവാഹശേഷം എടുത്ത തീരുമാനത്തെകുറിച്ച് നടി ജ്യോതിക

വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള തീരുമാനത്തെകുറിച്ച് തുറന്നു പറഞ്ഞു നടി ജ്യോതിക. ആരാധകരുടെ ഇഷ്ട ജോഡികൾ ആണ് സൂര്യയും ജ്യോതികയും.
സ്വന്തം മികവുകൊണ്ട് സിനിമാലോകത്ത് ഇടംനേടിയ താരങ്ങളാണ് ഇരുവരും. എന്നും ആരാധകർക്കിടയിൽ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചതും മാതൃകയുമാണ് ഈ താരജോഡികൾ. അടുത്തിടെ, തൻ്റെ വരാനിരിക്കുന്ന പ്രോജക്റ്റ് ഡബ്ബാ കാർട്ടലിൻ്റെ പ്രൊമോഷൻ്റെ ഇടയിൽ നൽകിയ അഭിമുഖത്തിൽ സുര്യയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് പിന്മാറാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജ്യോതിക. അത് തൻ്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയമായിരുന്നു എന്നും ജ്യോതിക പറയുന്നു.
തൻ്റെ കരിയർ അതിൻ്റെ പ്രധാന ഘട്ടത്തിൽ ആയിരിക്കുമ്പോൾ സിനിമ ഉപേക്ഷിക്കേണ്ടി വന്നതിൽ എപ്പോഴെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ടോ എന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു. കൂടാതെ ഇടവേളയ്ക്ക് തൊട്ടുമുമ്പ് തെന്നിന്ത്യൻ സിനിമയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടതിനാൽ ഹിന്ദി ചലച്ചിത്രമേഖലയിലെ കൂടുതൽ വേഷങ്ങൾ തനിക്ക് നഷ്‌ടമായതായി തോന്നിയോ എന്ന് നടിയോട് ചോദിച്ചു.
ഇതിന് മറുപടിയായി, ഹിന്ദി സിനിമയിൽ താൻ ഇതിനകം ചെയ്ത തരത്തിലുള്ള ജോലിയിൽ സംതൃപ്തി തോന്നിയെന്നും അങ്ങനെ സൗത്ത് ഇന്ത്യൻ ഇറങ്ങിയ എക്‌സ്‌പോഷറിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ജ്യോതിക വിശദീകരിച്ചു.മാത്രമല്ല, അവൾ 28-ാം വയസ്സിൽ വിവാഹിതയായ ശേഷം പിന്നീട് 35 വയസ്സ് വരെ സിനിമയിൽ വിട്ടു നിന്നെന്നും, അതിൽ പരാതി ഇല്ലെന്നും താരം പറഞ്ഞു.
“ഞാൻ സൗത്ത് ഇന്ത്യൻ സിനിമയിൽ അതീവ സന്തുഷ്ടയായിരുന്നു . എൻ്റെ ഏറ്റവും മികച്ച ചില വേഷങ്ങൾ ഞാൻ അവിടെ ചെയ്തിട്ടുണ്ട്, സൗത്ത് സിനിമകളുടെ ഭാഗമായതിൽ എനിക്ക് സന്തോഷമേയുള്ളൂ. കാരണം, ഹിന്ദിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ആ വേഷങ്ങൾ ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല'' ജ്യോതിക പറയുന്നു.
സംഭാഷണത്തിനിടയിൽ, ജ്യോതിക ഭർത്താവ് സര്യയും എങ്ങനെ പ്രശസ്തി കൈകാര്യം ചെയുന്നെന്നും, കുട്ടികളുമായി വീട്ടിൽ തികച്ചും സാധാരണ ജീവിതം നയിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
താനും സൂര്യയും അവരുടെ വീട്ടിൽ അവരുടെ കുട്ടികളുടെ മാതാപിതാക്കൾ മാത്രമായിരിക്കാമെന്നും സ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി കുട്ടികളെ പാക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുന്ന സ്ഥലമാണെന്നും അവർ കൂട്ടിച്ചേർത്തു.വീട്ടിലേക്ക് കടക്കുമ്പോൾ സൂപ്പർ സ്റ്റാർഡം വാതിലിനു പുറത്ത് ഉപേക്ഷിക്കുമെന്ന് ജ്യോതിക പറഞ്ഞു. അവിടെ ഞങ്ങൾ കുട്ടികളുടെ മാതാപിതാക്കൾ മാത്രമാണ്.
ആർ. മാധവനും അജയ് ദേവ്ഗണും ഒന്നിച്ചഭിനയിച്ച 2024-ൽ പുറത്തിറങ്ങിയ ഷൈറ്റാൻ എന്ന ചിത്രത്തിലൂടെ ജ്യോതിക 24 വർഷത്തിന് ശേഷം ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു .