'ദ ഡാർക്ക് നൈറ്റ് റൈസസ് ' എന്ന ചിത്രത്തിലെ സംഭാവനകൾക്ക് എ ആർ ആറിന് നന്ദി പറഞ്ഞു ഹാൻസ് സിമ്മർ
ഹോളിവുഡ് സിനിമ ലോകത്തെ മുൻ നിര സംഗീത സംവിധയകനാണ് ഹാൻസ് സിമ്മെർ . ദി ലയൺ കിംഗ് ഗ്ലാഡിയേറ്റർ, ദി ഡാർക്ക് നൈറ്റ് ,ഇൻസെപ്ഷൻ,പൈറേറ്റ്സ് ഓഫ് ദി കരീബിയൻ ,ഇന്റെർസ്റ്റെല്ലർ, ഡൂൺ എന്നി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതങ്ങൾ കൊണ്ട് ലോകത്താകമാനം വലിയൊരു ആരാധകർ തന്നെ സിമ്മറിനായി ഉണ്ട്.
രണ്ട് ഓസ്‌കാറുകളും നാല് ഗ്രാമികളും നേടിയ സിമ്മർ ജീവിച്ചിരിക്കുന്ന മികച്ച 100 പ്രതിഭകളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ സിമ്മർ എ ആർ റഹ്മാനോട് നന്ദി പറഞ്ഞതാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വർത്തയാകുന്നത്. തന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര റിലീസിന് എ ആർ ആർ നൽകിയ സംഭാവനയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഹാൻസ് സിമ്മർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
"ദ ഡാർക്ക് നൈറ്റ് റൈസസ്" എന്ന ചിത്രത്തിൽ റഹ്മാൻ്റെ സംഗീതങ്ങൾ തന്റെ ശബ്ദത്തിലും സംഗീതത്തിലും ചെലുത്തിയ സ്വാധീനത്തിനായിരുന്നു സിമ്മറിന്റെ നന്ദി പ്രകടനം . റഹ്മാൻ്റെ സംഗീതത്തോടുള്ള സമീപനവും ചലച്ചിത്ര സംഗീതത്തിലുള്ള സംഭാവനയും ഒരു പ്രചോദനമായി സിമ്മർ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, "ദി ഡാർക്ക് നൈറ്റ് റൈസസിൽ" കാണപ്പെടുന്ന ചില സംഗീതങ്ങൾ റഹ്മാൻ്റെ രചനകളുടെ പ്രചോദനമാണെന്നും സിമ്മർ കുറിപ്പിൽ പറയുന്നു.
ഇതുകൂടാതെ വരാനിരിക്കുന്ന ഹിന്ദി ചിത്രമായ രാമായണത്തിൽ എ ആർ ആറും ഹാൻസ് സിമ്മറും ഒന്നിക്കുന്നു എന്ന വാർത്തകളുടെ ചർച്ചകളും ഇപ്പോൾ മാധ്യമ ലോകത്ത് നടക്കുന്നുണ്ട്. രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, യാഷ് എന്നിവർ അഭിനയിക്കുന്ന രാമായണത്തിന് സംഗീതം ഒരുക്കുന്നത് റഹ്മാനാണ്. 2025 ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ സിമ്മറിൻ്റെ അരങ്ങേറ്റമായിരിക്കും ഇത്.