'ഇനിയും അവിടെ തുടരാൻ മനസ്സനുവദിച്ചില്ല'. താൻ അനുഭവിച്ച അപമാനം തുറന്ന് പറഞ്ഞ് നടൻ ബിബിൻ ജോർജ് .

നടൻ ബിബിൻ ജോർജിനെ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കോളേജിലെത്തിയപ്പോൾ പ്രിൻസിപ്പാൾ അപമാനിച്ച് ഇറക്കി വിട്ട സംഭവം തുറന്ന് പറഞ്ഞു നടൻ. മലപ്പുറം വളാഞ്ചേരിയിലെ എംഇഎസ്-കെവിഎം കോളേജിൽ നടന്ന പരുപാടിയിലായിരുന്നു സംഭവം അരങ്ങേറിയത്. സെപ്റ്റംബറിൽ നടന്ന വിഷയത്തെപറ്റി ബിബിൻ ജോർജ് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞത്.കോളേജ് മാഗസിൻ പ്രകാശനത്തിനാണ് നടൻ കോളേജിൽ എത്തിയത്. അമൽ കെ ജോബിയുടെ സംവിധാനത്തിൽ ഇപ്പോൾ തിയേറ്ററിൽ റിലീസായ 'ഗുമസ്തൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ബിബിൻ ജോർജ് കോളേജിൽ എത്തിയത്. ചിത്രം ഇറങ്ങുന്നതിനു ഒരാഴ്ച മുന്നെയായിരുന്നു സംഭവം.മാഗസിൻ പ്രകാശനത്തിനു വേദിയിൽ കയറിയപ്പോൾ പുതിയ ചിത്രത്തിന്റെ പേര് വിളിച്ച് വിദ്യാത്ഥികൾ ഒച്ച വെയ്ക്കുകയും,സിനിമയുടെ വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുകയും ചെയ്തു. ബിബിൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങിയപ്പോൾ പ്രിൻസിപ്പാൾ വന്നു തടയുകയും, മാഗസിൻ പ്രകാശനം മാത്രം നടത്തിയാൽ മതിയെന്ന്, മറ്റൊന്നും സംസാരിക്കണ്ട എന്ന് പറയുകയും ചെയ്തു.

കോളേജിന്റെ മൂന്നാം നിലയിലായിരുന്നു പരുപാടി നടന്നത്. താൻ വന്നപ്പോൾ മുതൽ പ്രിൻസിപ്പാൾ അത്ര നല്ല രീതിയിൽ അല്ല പെരുമാറിയതെന്നും ബിബിൻ ജോർജ് പറയുന്നു.സംഭവത്തിൽ തനിക് ഒരുപാട് വിഷമവും,അപമാനവും തോന്നി. എന്നാൽ ഒന്നും പ്രതികരിക്കാതെ അവിടെ നിന്ന് മടങ്ങി. തന്റെ കൂടെ വന്നവർക്കും ഇതൊരു വലിയ അപമാനം ആയല്ലോ എന്നോർത്തു വിഷമം ഉണ്ട്. പ്രിൻസിപ്പാളിന്റെ ഇത്തരമൊരു പ്രവർത്തിയിൽ വിദ്യാർത്ഥികൾ തന്നോട് മാപ്പ് ചോദിച്ചെന്നും , പക്ഷെ ഇനിയും അവിടെ തുടരാൻ മനസ്സനുവദിച്ചില്ലായെന്നും നടൻ പറയുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടാണ് സംഭവത്തെപ്പറ്റി തുറന്ന് പറഞ്ഞതെന്നും ബിബിൻ ജോർജ് പറയുന്നു.

Related Articles
Next Story