സിനിമയുടെ ഔട്ട്‌പുട്ടിൽ താൻ പൂർണ തൃപ്തനല്ല;കൂടുതൽ നന്നായി ചെയ്യണമായിരുന്നു ഗെയിം ചേഞ്ചറിന്റെ പരാജയത്തിൽ പ്രതികരിച്ചു ശങ്കർ

രാം ചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രമായി എത്തിയ ഗെയിം ചേഞ്ചർ ജനുവരി 10 ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ശങ്കർ സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങൾ ആണ് നേടിയത്. ഇന്ത്യൻ 2 ബോക്സ് ഓഫീസിൽ നേടിയ കടുത്ത പരാജയത്തിനു വിമർശനങ്ങൾക്കും ശേഷം സംവിധായകൻ ശങ്കറിന്റെ തിരിച്ചുവരവ് ഗെയിം ചേഞ്ചറിലൂടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിന് കടുത്ത വിമർശങ്ങൾ ആണ് നേരിടുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ എസ് ശങ്കർ ചിത്രത്തിൻ്റെ ഈ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു. സിനിമയുടെ ഔട്ട്‌പുട്ടിൽ താൻ പൂർണ തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ നന്നായി ചെയ്യണമായിരുന്നു എന്ന് തോന്നിയാതായി ശങ്കർ പറയുന്നു.

സമയ പരിമിതി മൂലം നിരവധി നല്ല സീനുകൾ വെട്ടിമാറ്റിയതായി ശങ്കർ പറഞ്ഞു. സിനിമയുടെ ആകെ ദൈർഘ്യം അഞ്ച് മണിക്കൂർ കവിഞ്ഞിരുന്നു, അതുകൊണ്ട് കുറച്ചു ഭാഗങ്ങൾ വെട്ടിക്കുറയ്‌ക്കേണ്ടി വന്നു.

"ഗെയിം ചേഞ്ചറിൻ്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല; ഞാൻ നന്നായി ചെയ്യണമായിരുന്നു. സമയ പരിമിതി കാരണം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. ആകെ ദൈർഘ്യം അഞ്ച് മണിക്കൂറിലധികം വന്നു... അതുകൊണ്ട് ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ വെട്ടി ചുരുക്കേണ്ടി വന്നു '' -ശങ്കർ പറയുന്നു

നേരത്തെ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയ റീൽ ട്രെൻസിനു അനുസരിച്ചാണ് ചിത്രം ഒരുക്കിയതെന്നു ശങ്കർ പറഞ്ഞിരുന്നു. പുതു തലമുറയെ ആകർഷിക്കാൻ വേണ്ടി മാറ്റങ്ങൾ അനിവാര്യമാണെന്നും , അതിനാൽ ആണ് റീൽസ് ട്രെൻഡ് പോലെ ചിത്രം എടുത്തതെന്നും ശങ്കർ പറഞ്ഞിരുന്നു. ഇതിനു ചില സംവിധായകരിൽ നിന്നും കടുത്ത നിരാശ സഹകരിന് ലഭിച്ചിരുന്നു.

ഗെയിം ചേഞ്ചറിർ ആദ്യ ദിനം ഏഴ് കോടി രൂപയാണ് നേടിയത്.നിലവിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 24.40 കോടി രൂപയാണ് ഗെയിം ചേഞ്ചർ നേടിയിരിക്കുന്നത്. 450 കോടി മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.

Related Articles
Next Story