ഇന്ത്യൻ 2വിന്റെ പരാജയം താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല- ശങ്കർ
തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രമായ ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനായി കാത്തിരുകുകയാണ് സംവിധയകാൻ ശങ്കർ. സൂപ്പർ താരം രാം ചരണും ബോളിവുഡ് നടി കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജനുവരി 10 നു തിയേറ്റർ റിലീസ് ചെയ്യും. എന്നാൽ എപ്പോൾ ശങ്കർ തമിഴ് ചിത്രമായ ഇന്ത്യൻ 2 നേരിട്ട പരാജയത്തിന്റെ കുറിച്ചും അതോടപ്പം തന്നെ പുതിയ ചിത്രമായ ഗെയിം ചെയ്ഞ്ചർ നൽകുന്ന പ്രേതീക്ഷയേ കുറിച്ചും പങ്കുവെച്ചിരിക്കുകയാണ്.
ഒരു അഭിമുഖത്തിലൂടെയാണ് ശങ്കർ ഇന്ത്യൻ 2 നേരിട്ട വെല്ലുവിളികളെ കുറിച്ച് പങ്കുവെച്ചത്. ചിത്രത്തിന്റെ പരാജയം താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്ന് ശങ്കർ പറയുന്നു. 'ചിത്രം എത്രയധികം വിമർശനങ്ങൾ നേരിടുമെന്ന് കരുതിയിരുന്നില്ല. പക്ഷെ അത് കുഴപ്പമില്ല. ഗെയിം ചെയ്ഞ്ചറിലൂടെയും ഇന്ത്യൻ 3യിലൂടെയും മികച്ചൊരു ചിത്രം പ്രേക്ഷകർക്ക് നൽകാനായുള്ള ശ്രെമത്തിലാണ് താനെന്നും ശങ്കർ പറയുന്നു.
ഗെയിം ചേഞ്ചറിലും ഇന്ത്യൻ 2 ൻ്റെ തുടർച്ചയായ ഇന്ത്യൻ 3യിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു. കൂടാതെ, ചിത്രത്തിൻ്റെ മൂന്നാം തുടർച്ച ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും സംവിധായകൻ സ്ഥിരീകരിച്ചു. കമൽഹാസൻ നായകനാകുന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട് .
രാം ചരണുമായുള്ള തൻ്റെ സിനിമാ സംരംഭത്തെക്കുറിച്ച് സംസാരിച്ച ശങ്കർ പറഞ്ഞു. ചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഇത്.” ചരൺ അവതരിപ്പിക്കുന്ന ഒരു ഐഎഎസ് ഓഫീസറും എസ് ജെ സൂര്യ അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരനും തമ്മിലുള്ള മത്സരത്തെ തുടർന്നുള്ള അടിസ്ഥാന ഇതിവൃത്തമുള്ള ചിത്രം പൂർണ്ണമായും വാണിജ്യ സംരംഭമായിരിക്കുമെന്നും സംവിധായകൻ അഭിസംബോധന ചെയ്തു. തമിഴ് സംവിധായകനായ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.