69 വയസുകാരനായി അഭിനയിച്ചു തുടക്കം; സിനിമ ജീവിതത്തിലെ തന്റെ 40 വർഷങ്ങൾ പൂർത്തിയാക്കി അനുപം ഖേർ
പുതിയ ചിത്രമായ 'വിജയ് 69'ൽ വീണ്ടും 69 കാരനായി എത്തുകയാണ് അനുപം ഖേർ
സിനിമ ജീവിതത്തിലെ തന്റെ 40 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബോളിവുഡ് നടനും സംവിധായകനും നിർമ്മാതവുമായ അനുപം ഖേർ. എന്നാൽ ഈ സന്ദർഭത്തിൽ തന്റെ ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അതെല്ലാം തരണം ചെയ്ത് ഉയർന്നു വന്നതിനെപ്പറ്റിയും ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് താരം. തന്റെ സിനിമ ജീവിതം 40 വർഷം തികഞ്ഞ കാര്യം പുതിയ ചിത്രമായ 'വിജയ് 69' പ്രൊമോഷൻ വേളയിൽ കൂടെ അഭിനയിക്കുന്ന യുവ താരങ്ങൾ പറയുമ്പോഴാണ് അറിയുന്നത്. അത് തന്നെ അതിശയിപ്പിക്കുകയും സാന്തോഷപ്പെടുത്തിയതുമായ കാര്യമാണ് എന്ന് അനുപം ഖേർ പോസ്റ്റിനു താഴെ കുറിച്ചിരുന്നു.
1984ൽ തന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ വർഷമായിരുന്നു. ഒരു ജോലി വാങ്ങാനും സ്വന്തം പേരിൽ തിരിച്ചറിയാനുമുള്ള ആഗ്രഹമായിരുന്നു അന്ന് . അത്കൊണ്ട് തന്നെ തന്റെ സ്വഭാവവും ക്ഷമയും പരീക്ഷിക്കുന്ന സമയമായിരുന്നു അത്. സിനിമ മേഖലയിൽ അന്ന് ആരെയും പരിചയമില്ലായിരുന്നു. ഒരു ഭാഗ്യനടനായി മാത്രം അറിയപ്പെടാൻ താൻ താല്പര്യപെട്ടിരുന്നില്ല. ഡ്രാമ സ്കൂളിൽ നാലു വർഷം അഭിനയം പേടിച്ചു സ്വർണ മെഡൽ നേടിയിരുന്നു. അതിനു ശേഷം ഒരു അവസരത്തിനായി താൻ ഒരുപാട് കാത്തിരുന്നിരുന്നു. പിന്നീടാണ് മഹേഷ് ഭട്ട് തനിക്കായി 'സാരാംശ്' എന്ന ചിത്രം തരുന്നത്. അന്ന് ചിത്രത്തിൽ 69 വയസുള്ള ആളായി അഭിനയിച്ചായിരുന്നു തുടക്കം ഇന്ന് തനിക്ക് 69 വയസ്സാണെന്നും, അതുകൊണ്ട് തന്നെ 69 വയസുള്ള കഥാപാത്രമായാണ് 'വിജയ് 69' എന്ന ചിത്രത്തിൽ എത്തുന്നതെന്നും അനുപം ഖേർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കൂടാതെ 2000 ൽ താൻ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും താരം കുറിപ്പിൽ പങ്കുവെയ്ക്കുന്നുണ്ട് . ആരംഭകാലത്തു പട്ടിണി കിടന്ന നാളുകളൂം മുറി വാടകയ്‌ക്കെടുക്കാൻ പണമില്ലാതെ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിയതുമെല്ലാം അദ്ദേഹം കുറിപ്പിലൂടെ ഓർത്തെടുക്കുന്നുണ്ട്. ഇതിനിടയിൽ 'ഹം അപ് കെ ഹേ കോൻ' എന്ന ചിത്രത്തിനിടയിൽ ഫേഷ്യൽ പാരാലിസിസ് വണ്ണത്തിനേം കുറിച്ചും അനുപം ഖേർ പറയുന്നു. കൂടാതെ ഹിന്ദി നടനായ അദ്ദേഹം മുൻനിര കലാകാരന്മാരുടെ കൂടെ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. തന്റെ പരാജയങ്ങളിലും പോരാട്ടത്തിലും ഒപ്പം നിന്ന അച്ഛനും തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രജോതനമായിട്ടുണ്ടെന്നും അനുപം ഖേർ പറയുന്നു.
അനുപം ഖേർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിജയ് 69'. നെറ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്തെത്തുന്നത്. ദേശിയ അവാർഡ് ജേതാവായ അക്ഷയ് റോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 69 വയസിൽ ട്രയാത്ത്ലൺ ആവാൻ ആഗ്രഹിക്കുന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനുപം ഖേർ എത്തുന്നത്. ഈ വേഷത്തിനായി നീന്തൽ പഠിക്കുകയും ട്രയാത്ത്ലൺ അത്‌ലറ്റാവാൻ പരിശീലിക്കുകയും തരാം ചെയ്തിരുന്നു. നവംബർ 8 നു ചിത്രം നെറ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.