''മറ്റൊരാളും ചെയ്യാത്ത ഒരു വ്യത്യസ്തത സിനിമയിൽ കൊണ്ട് വരണമെന്ന് താൻ ചിന്തിച്ചിരുന്നു'': ബറോസിനെ പറ്റി പങ്കുവെച്ച് മോഹൻലാൽ
ആരാധകർ വലയധികം ആഗ്രഹിക്കുന്ന ഒന്നാണ് മോഹൻലാലിന്റെ മികച്ചൊരു തിരിച്ചുവരവ്. നിരവധി പുതുമുഖ സംവിധയകരുമായി ചേർന്ന് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ സിനിമ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉണർത്തിയിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ' ബറോസ് ' 3 ഡിയിൽ ഈ മാസം 25 ന് ക്രിസ്മസ് റിലീസായി എത്താൻ ഒരുങ്ങുകയാണ്.ഭരദ്വാജ് രംഗനുമായി ചേർന്നുള്ള അഭിമുഖത്തിൽ ബറോസിനെപ്പറ്റിയും തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റിയുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
''ബറോസ് ഒരു നേറ്റീവ് 3ഡി ചിത്രമാണ്. സ്റ്റീരിയോ ലെൻസിലൂടെയാണ് സിനിമ ചിത്രീകരിച്ചത്. അത് മലയാള സിനിമയിലും ഞങ്ങൾക്കും ഒരേപോലെ പുതുമയാർന്ന ഒരു അനുഭവമായിരുന്നു.അത് സന്തോഷ് ശിവൻ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. കൂടാതെ ഞാനും സന്തോഷും എന്നെല്ലാം ഒന്നിച്ച് സിനിമകൾ ചെയ്തിട്ടുണ്ടോ അന്നൊക്കെ ദേശിയ അവാർഡുകൾ ഞങ്ങളെ തേടി എത്തിയിട്ടുണ്ട്. യോദ്ധ, കാലാപാനി , ഇരുവർ, വാനപ്രസ്ഥം, എന്നിവയെല്ലാം അതിനു ഉദാഹരണങ്ങൾ ആണ് '' മോഹൻലാൽ പറയുന്നു.
മറ്റൊരു ചിത്രങ്ങളിൽ നിന്നും ഒന്നും തന്നെ ബറോസ് എന്ന ചിത്രത്തിലേക്ക് എടുത്തിട്ടില്ല. കാരണം അത്തരമൊരു കാര്യം 3ഡി ചിത്രത്തിൽ നടക്കില്ല. മറ്റൊരാളും ചെയ്യാത്ത ഒരു വ്യത്യസ്തത സിനിമയിൽ കൊണ്ട് വരണമെന്ന് താൻ ചിന്തിച്ചിരുന്നു. അങ്ങനെയാണ് ബറോസ് എന്ന ചിത്രത്തിലേക്ക് എത്തുന്നതെന്നും മോഹൻലാൽ പറയുന്നു.
തന്റെ വരും ചിത്രങ്ങളെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. തരുൺ മൂർത്തി സംവിധാനം ചെയുന്ന തുടരും എന്ന ചിത്രത്തിലാണ് എപ്പോൾ മോഹൻലാൽ അഭിനയിക്കുന്നത്. അതിനോടൊപ്പം തന്നെ ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവനോടൊപ്പം മറ്റൊരു ചിത്രം ചെയ്യുന്നുണ്ടടെന്നും മോഹൻലാൽ പറയുന്നു.