ആ ചിത്രം കണ്ടിരുന്നെങ്കിൽ തന്റെ ചിത്രം അതിലും നന്നായി ചെയ്യുമായിരുന്നു: ഗോട്ട് സംവിധായകൻ വെങ്കട്ട് പ്രഭു

രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രേവേശനവും അതിനോടൊപ്പം അഭിനയം നിർത്തുന്നു എന്ന വിജയുടെ വെളിപ്പെടുത്തലിനു ശേഷം പ്രെഖ്യാപിച്ച ചിത്രമാണ് വെങ്കട്ട് പ്രഭുവിന്റെ 'ദി ഗോട്ട് '( ഗ്രെറ്റസ്റ് ഓഫ് ഓൾ ടൈം)

വൻ ഹൈപ്പിൽ എത്തിയ ചിത്രം വിചാരിച്ച പ്രശംസ നേടാനായില്ല. വിജയ് പടങ്ങളിൽ കണ്ടുമടുത്ത ഇരട്ട വേഷങ്ങളും അച്ഛൻ മകൻ ആയുള്ള വിജയുടെ അഭിനയവും ക്ലിഷേ പരുപാടി തന്നെയായിരുന്നു. തമിഴ് സിനിമകളുടെ ആത്മാവായിരുന്ന യുവാൻ ശങ്കർ രാജയുടെ സംഗീതവും വേണ്ടത്ര രീതിയിൽ പ്രേക്ഷക മനസ്സിലേയ്ക്ക് എത്തിയില്ല.

ചിത്രത്തിനെ കുറിച്ച് സംവിധയകൻ വെങ്കട്ട് പ്രഭു നൽകിയ ഒരു പ്രസ്‌താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരിക്കുകയാണ്. 1993ൽ പുറത്തിറങ്ങിയ വിജയകാന്ത് നായകനായ രാജദൂരൈ എന്ന ചിത്രവുമായി ഗോട്ട് എന്ന ചിത്രത്തിന് സമാനതകൾ ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾക്കും ട്രോളുകൾക്കും മറുപടി നൽകുകയായിരുന്നു സംവിധായകൻ.

“ദി ഗോട്ട് തിയേറ്ററുകളിൽ എത്തിയതിന് ശേഷമാണ് സമാനമായ പ്ലോട്ട് ഉള്ള ഒരു സിനിമ ഉണ്ടെന്ന് ഞാൻ അറിഞ്ഞതെന്ന് ഞാൻ സത്യം ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ പലരും ഇത് പറയുന്നത് ഞാൻ കണ്ടു, അപ്പോഴാണ് ഞാൻ രാജദുരൈ എന്ന സിനിമ കണ്ടത്. - വെങ്കട്ട് പ്രഭു പറയുന്നു. തനിക്ക് ഏതു നേരത്തെ അറിയാമായിരുന്നെങ്കിൽ, അത് കണ്ടതിന് ശേഷം തന്റെ ചിത്രം ഇതിലും നന്നായി ചെയ്യുമായിരുന്നു. ഗോട്ട് ചെയ്യുമുൻപ് വിവിധ ഇംഗ്ലീഷ് സിനിമകൾ കണ്ടിരുന്നു. പക്ഷേ ഈ തമിഴ് ചിത്രം എങ്ങനെ വിട്ടുപോയെന്ന് അറിയില്ല. കൂടാതെ, മറ്റ് സിനിമകൾക്ക് സിനിമകൾ എങ്ങനെ പ്രചോദനമാകുമെന്നും അവ കണ്ട് സിനിമകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് താൻ വ്യക്തിപരമായി പഠിച്ചതെങ്ങനെയെന്നും വെങ്കട്ട് പ്രഭു പറയുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലായ X -ലൂടെയാണ് വെങ്കട്ട് പ്രഭു പ്രതികരിച്ചത്.

രാജദൂരൈ എന്ന ചിത്രത്തിൽ സത്യസന്ധനായ പോലീസ് ഓഫീസർ ആയ രാജദൂരയുടെ മകനെ ഒരു ഗുണ്ടാ തട്ടിക്കൊണ്ടു പോകുന്നതും, തുടർന്ന് മകനെ ഒരു ക്രിമിനൽ ആയി വളർത്തി പ്രതികാരം ചെയ്യാനായി ഉപയോഗിക്കുന്നതുമാണ് ഇതിവൃത്തം. സമാനമായ കഥ തന്നെയാണ് ഗോട്ടിൽ പറയുന്നത്. അച്ഛൻ മകൻ ഇരട്ട വേഷത്തിൽ വിജയ് തന്നെയാണ് എത്തുന്നത്. വിജയെ കൂടാതെ പ്രശാന്ത്, പ്രഭുദേവ, മോഹൻ, സ്നേഹ, മീനാക്ഷി ചൗധരി തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലും സ്ട്രീമിംഗിനായി ലഭ്യമാണ്.

Related Articles
Next Story