കേസെടുക്കണമെന്ന് അമ്മ; പുകമറ സൃഷ്ടിച്ച് സിനിമാക്കരെയെല്ലാം കുറ്റാക്കാരാക്കരുത്; സിനിമയിൽ പവർ ​ഗ്രൂപ്പും മാഫിയയുമില്ല

hema committee report amma response

സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ 'അമ്മ'.ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. . തെറ്റ് ചെയ്തവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ചര്‍ച്ചയ്ക്കുവേണ്ടി സജി ചെറിയാന്‍ ക്ഷണിച്ചിരുന്നു. നിര്‍ദേശങ്ങള്‍ അന്ന് അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര‍് സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഞങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെയും സ്വാഗതം ചെയ്തു. അമ്മയ്ക്കെതിരെയുള്ള റിപ്പോര്‍ട്ടല്ല. അമ്മ എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നല്ലാതെ അമ്മ എന്ന സംഘടനയെല്ല പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.

ഹോമ കമ്മറ്റി റിപ്പോർ ഒരിക്കലും അമ്മയ്ക്ക് എതിരല്ല. അത് അമ്മയിലെ താരങ്ങൾക്കു കൂടെ ഉപയോ​ഗകരമാണ്. അമ്മ ഒരിക്കലും പ്രതികളെ പ്രതികളെ ഉയർത്തിപ്പിട്ടിക്കാനുള്ളതല്ല. അമ്മ ഹേമ കമ്മറ്റി റിപ്പോർട്ടിനൊപ്പമാണ്. സർക്കാർ ഇതിൽ എന്ത് ആക്ഷനെടുത്താലും അമ്മ അത് സ്വീകരിക്കുന്നതാണെന്ന് സിദ്ദിഖ് അറിയിച്ചു. എല്ലാ കലാകാരന്മാരെയും അടച്ചാക്ഷേപിക്കുരന്നതെന്നുെ അദ്ദേഹം പറഞ്ഞു. 40 വർഷത്തെ സിനിമാ ജീവിതത്തിൽ പവർ ​ഗ്രൂപ്പുള്ളതായി അറിവില്ലെന്നും സിദ്ദിഖ് പറഞ്ഞു. അത് ഉന്നയിച്ചവർ തന്നെ ആരാണ് പവർ ​ഗ്രൂപ്പ് എന്ന് വെളിപ്പെടുത്തണമെന്നും സിദ്ദിഖ് അറിയിച്ചു. ഒരു പവർ ​ഗ്രൂപ്പ് വിചാരിച്ചാൽ സിനിമയെ നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം.

2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കുമെന്നും സിദ്ദിഖ് അറിച്ച്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്നതിൽ മറുപടി പറയാൻ സാധിക്കാത്തത് അതിനെ കുറിച്ച് ആരും നേരിട്ട് പറയാത്തതു കൊണ്ടാണെന്നും സിദ്ദിഖ് പറഞ്ഞു.

Related Articles
Next Story