തന്റെ എല്ലാം മലയാളത്തിലാണ് ഉള്ളത്, അതുകൊണ്ട് അഭിനയത്തിന്റെ മാജിക് ഒന്നും പുഷ്പയിൽ കാണാൻ കഴിയില്ല: ഫഹദ് ഫാസിൽ

പുഷ്പ 1: ദി റൈസ് ലെ അവസാന ഭാഗത്തു വന്നു കട്ട വില്ലനിസം കാണിച്ച ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഭൻവർ സിംഗ് ശിഖാവത്. ചിത്രത്തിലെ വളരെ ചെറിയ സമയത്തിൽ തന്നെ മികച്ച ഇമ്പാക്ട് ആരാധകരിൽ ഉണ്ടാക്കാൻ ഫഹദ് ഫാസിലിന് കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഫഹദിന്റെ ഈ ഐക്കണിക് കഥാപാത്രം പുഷ്പ 2ൽ ഉടനീളം അല്ലു അർജുന്റെ വില്ലനായി കാണാനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കയാണ്.

തെലുങ്കിൽ ഫഹദിന് ആരധകരെ നേടിക്കൊടുത്ത ഈ കഥാപാത്രം കരിയറിലെ തന്നെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ പുതിയ ചിത്രമായ പുഷ്പ 2 ഇറങ്ങി വലിയ വിജയമായപ്പോൾ, ചിത്രത്തിലെ ഫഹദ് ഫാസിലിനിന്റെ കഥാപാത്രം വിമർശങ്ങൾ നേരിടുകയാണ്. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം വെറുപ്പിക്കുകയാണ് എന്നാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. അതേസമയം പുഷ്പയെ പറ്റി ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ ചിത്രം നേടിയെങ്കിലും തന്റെ കരിയറിൽ പുഷ്പയിലെ കഥാപാത്രം ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല എന്നാണ് ഫഹദ് അഭിമുഖത്തിൽ പറയുന്നത്. അഭിമുഖത്തിൽ ഫഹദിന് ഒരു പാൻ-ഇന്ത്യൻ സ്റ്റാർ നേട്ടം കൈവരിക്കാൻ ‘പുഷ്പ’ സഹായിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിനാണ് താരം ഇങ്ങനെ ഒരു മറുപ്പടി നൽകിയത്.

'തനിക്ക് ഒരു പാൻ-ഇന്ത്യൻ സ്റ്റാർ നേട്ടം കൈവരിക്കാൻ ‘പുഷ്പ’ ഒരിക്കലും സഹായിച്ചിട്ടില്ല. തനിക്കു അതിൽ മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. പുഷ്പ സൗഹൃദത്തിന്റെ പുറത്ത് ചെയുന്ന ചിത്രമാണ്. ഇപ്പോൾ പുഷ്പ 2 വന്നാലും അതിൽ തന്റെ അഭിനയത്തിന്റെ മാജിക് ഒന്നും കാണാൻ കഴിയില്ല. പുഷ്പ സുകുമാറിനോടും, അല്ലുവിനോടും ഉള്ള സൗഹൃദത്തിന്റെ പേരിൽ ചെയ്യുന്നതാണ് . കൂടാതെ വളരെ വ്യക്തമായി തന്റെ കാര്യങ്ങൾ മലയാള സിനിമയിലുണ്ട് . മലയാള ചിത്രത്തിലാണ് തനിക് എല്ലാം നൽകിയത് . ഒരു പാൻ-ഇന്ത്യൻ നടനായി തന്നെ കരുതുന്നില്ലെന്നും തൻ്റെ സിനിമകൾ മികച്ച ബിസിനസ്സ് ചെയ്യുന്നതിൽ മാത്രമാണ് തനിക്ക് ആശങ്കയെന്നും ഫഹദ് പറഞ്ഞു. 'പുഷ്പ' തന്നെ ഒരു ലെവലിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, കൂടാതെ ചിത്രം തനിക്ക് പാൻ-ഇന്ത്യൻ സ്റ്റാർ പദവി നേടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഫഹദ് പറയുന്നു.

Related Articles
Next Story