അന്തരിച്ച അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ഡേവിഡ് ലിഞ്ചിന് ആദരാഞ്ജലികൾ അർപ്പിച്ചു ഹോളിവുഡ്
സംവിധായകാരായ മാർട്ടിൻ സ്കോർസെസി, സ്റ്റീവൻ സ്പ്ലിസ്ബർഗ്ഗും ഡേവിഡ് ലിഞ്ചിന് ആദരാഞ്ജലികൾ അർപ്പിച്ചു.
അന്തരിച്ച വിഖ്യാത അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ഡേവിഡ് ലിഞ്ചിൻ്റെ മരണവാർത്ത കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു എത്തിയത്. സിനിമ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകരടക്കം നിരവധി സിനിമ പ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. കൂടാതെ അമേരിക്കൻ സംവിധായകാരായ മാർട്ടിൻ സ്കോർസെസി, സ്റ്റീവൻ സ്പ്ലിസ്ബർഗ്ഗും ഡേവിഡ് ലിഞ്ചിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഡേവിഡ് ലിഞ്ചിനെ ഒരു ദർശകൻ എന്ന് വിളിച്ച് കൊണ്ടാണ് മാർട്ടിൻ സ്കോർസെസി ആദരാഞ്ജലികൾ അർപ്പിച്ചത് . “ഞാനോ മറ്റാരെങ്കിലുമോ ഇതുവരെ കണ്ടിട്ടില്ലാത്തതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ചിത്രങ്ങൾ ചെയ്തു. എല്ലാം വിചിത്രവും വെളിപ്പെടുത്തലും പുതിയതുമാക്കി. തുടക്കം മുതൽ അവസാനം വരെ അദ്ദേഹം തികച്ചും വിട്ടുവീഴ്ചയില്ലാതെ സിനിമകൾ ചെയ്ത വ്യക്തിയാണ് അദ്ദേഹം. സിനിമാ നിർമ്മാതാക്കൾക്കും, സിനിമാ പ്രേമികൾക്കും, സിനിമ എന്ന കലയ്ക്കും സങ്കടകരവുമായ ദിവസമാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ . എന്നാൽ ഇറേസർഹെഡ്, ദ എലിഫൻ്റ് മാൻ, ബ്ലൂ വെൽവെറ്റ്, വൈൽഡ് അറ്റ് ഹാർട്ട്, ടു ട്വിൻ പീക്ക് സീരീസ്, ഫയർ വാക്ക് വിത്ത് മീ, ലോസ്റ്റ് ഹൈവേ, ദി സ്‌ട്രെയിറ്റ് സ്റ്റോറി, മൾഹോളണ്ട് ഡ്രൈവ്, ഇൻലാൻഡ് എംപയർ... എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ വർഷങ്ങളും പതിറ്റാണ്ടുകളും കടന്നുപോകുമ്പോൾ, അവ വളരുകയും ആഴം കൂട്ടുകയും ചെയ്യും. ഡേവിഡ് ലിഞ്ചിനെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.'' മാർട്ടിൻ സ്കോർസെസി പറയുന്നു.
സ്റ്റീവൻ സ്പിൽബർഗ് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പറഞ്ഞു :
“എനിക്ക് ഡേവിഡിൻ്റെ സിനിമകൾ ഇഷ്ടമായിരുന്നു. ബ്ലൂ വെൽവെറ്റ്, മൾഹോളണ്ട് ഡ്രൈവ്, എലിഫൻ്റ് മാൻ എന്നിവ സംവിധാനം ചെയ്ത ഒരു ദീർഘവീക്ഷണമുള്ളഒരു സംവിധയകനാണ് അദ്ദേഹം. ദ ഫാബൽമാൻസിൽ ജോൺ ഫോർഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് ഞാൻ ഡേവിഡിനെ പരിചയപ്പെടുന്നത്. യഥാർത്ഥവും അതുല്യവുമായ ഒരു ശബ്ദം ലോകത്തിന് നഷ്ടമാകുന്നു . അദ്ദേഹത്തിൻ്റെ സിനിമകൾ ഇതിനകം കാലത്തിൻ്റെ പരീക്ഷണമായി നിലകൊള്ളുന്നു.അവ എല്ലായ്പ്പോഴും നിലനിൽക്കും.''
ഏറെ വർഷത്തെ പുകവലി കാരണം തനിക്ക് എംഫിസെമ ഉണ്ടെന്ന് കഴിഞ്ഞ വർഷം ലിഞ്ച് വെളിപ്പെടുത്തിയിരുന്നു.ഇറേസർഹെഡ്, കാൻസ് പാം ഡി ഓർ ജേതാവ് വൈൽഡ് അറ്റ് ഹാർട്ട്, ലോസ്റ്റ് ഹൈവേ ആൻഡ് ഡ്യൂൺ എന്നിവ അദ്ദേഹത്തിൻ്റെ മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്. 2006-ൽ ആജീവനാന്ത നേട്ടത്തിനുള്ള ഗോൾഡൻ ലയണും 2019-ൽ ഓണററി അക്കാദമി അവാർഡും ഡേവിഡ് ലിഞ്ചിന് ലഭിച്ചു.