ഹോളിവുഡ് താര ദമ്പതികളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വേർപിരിയുന്നു

വിവാഹമോചനം നേടുന്നതിനായി അഫ്‌ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോളിവുഡ് സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ട്ടമുള്ള താര ദമ്പതികൾ ആണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും. എന്നാൽ പുറത്തു വരുന്ന വാർത്തകൾ അനുസരിച് ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും രണ്ട് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ബെവര്‍ലി ഹില്‍സിലെ ആഡംബര വസതിയിലാണ് വിവാഹശേഷം താമസിച്ചിരുന്നത്. എന്നാല്‍, കുറച്ചുനാളുകള്‍ക്ക് മുന്‍പ് ലോസ് ആഞ്ജലീസിലെ സ്വന്തം വീട്ടിലേക്ക് ജെന്നിഫര്‍ താമസം മാറിയിരുന്നു.


എന്നാൽ ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്‌ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി. ജെന്നിഫര്‍ പണം ചെലവഴിക്കുന്ന രീതിയില്‍ അഫ്‌ളെക്കിന് എതിര്‍പ്പുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വിവാഹിതരായതിന് ശേഷം എല്ലാ ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്. പ്രൈവറ്റ് ജെറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിവയ്ക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വിവാഹത്തിന് ശേഷം വീട് വാങ്ങിയപ്പോള്‍ സിംഹഭാഗം പണം മുടക്കിയത് ജെന്നിഫറായിരുന്നു. നിലവില്‍ അഫ്‌ളെക്കിന്റേതിനേക്കാള്‍ ഇരട്ടി ആസ്തിയുള്ള ജെന്നിഫര്‍ വിവാഹമോചനത്തിനായി വലിയ തുക ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണെന്ന് റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

2001-ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറില്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2004-ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീട് 2021 മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം.

Athul
Athul  
Related Articles
Next Story