സ്വന്തം നിർമാണ കമ്പനി തുടങ്ങി ഹണി റോസ്

പിറന്നാൾ ദിനത്തിൽ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പുതിയ നിർമാണ കമ്പനിക്കാണ് താരം തുടക്കമിട്ടത്. ഹണി റോസ് വർഗീസ് പ്രൊഡക്ഷൻസ് എന്നാണ് നിർമാണ കമ്പനിയുടെ പേര്. 20 വർഷത്തോളമായി സിനിമയിൽ തുടരുന്ന തന്റെ സ്വപ്‌നമാണ് നിർമാണ കമ്പനി എന്നാണ് ഹണി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി.

ചിലർക്ക് സിനിമയെന്നാൽ സ്വപ്‌നവും ഭാവനയും അഭിലാഷവുമെല്ലാമാണ്. എന്നാൽ എനിക്ക്, 20 വർഷത്തോളമായി സിനിമയുടെ ഭാഗമായി നിൽക്കുന്നതിൽ അഭിമാനമാണ് തോന്നുന്നത്. എന്റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ ഇൻഡസ്ട്രിയിൽ കുറച്ചുകൂടി വലിയ റോൾ ഏറ്റെടുക്കണമെന്ന് എനിക്ക് തോന്നി. എന്റെ പിറന്നാൾ ദിനത്തിൽ (അധ്യാപക ദിനം കൂടിയാണ്) ഹൃദയം നിറഞ്ഞ അഭിമാനത്തോടെ എന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ഹണി റോസ് വർഗീസ് പ്രൊഡക്ഷൻസ്. സിനിമ പ്രേമികളിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹമാണ് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത്. ഈ പിന്തുണ തുടരുമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ ഞാൻ ലക്ഷ്യമിടുന്നത് മികച്ച പ്രതിഭകൾക്ക് അവസരം നൽകുക എന്നതാണ്. കൂടാതെ നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകൾ പറയാനുമാണ് ആ?ഗ്രഹിക്കുന്നത് എന്നാണ് ഹണി റോസ് കുറിച്ചത്.

Related Articles
Next Story