ഹൊറർ ചെയ്യണം, അത് നടന്നില്ലെങ്കിൽ കോമഡിയായാലും മതി; ഷാരൂഖ് ഖാൻ

77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്മെൻ്റ് പുരസ്‍കാരം നേടിയ ഷാരുഖ് ഖാൻ ആരാധകരുമായി നടത്തിയ സംവാദം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരെങ്കിലും തനിക്ക് ഒരു ഹൊറർ ചിത്രമോ കോമഡി ചിത്രമോ വാഗ്ദാനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.

'കഴിഞ്ഞ 35 വർഷത്തെ കരിയറിന് പ്രേക്ഷകരോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. ഒരുപാട് നന്ദിയുണ്ട്. എന്നാലും ഒരു ഹൊറർ ചിത്രം ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട്. എനിക്ക് ഹൊറർ സിനിമ ചെയ്യാൻ ഇടക്കിടെ ആഗ്രഹം തോന്നും. ആരെങ്കിലും ഒരു ഹൊറർ സിനിമ വാഗ്ദാനം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി അത് സംഭവിച്ചില്ലെങ്കിൽ എനിക്ക് പ്ലാൻ ബി ഉണ്ട്, കോമഡി ചെയ്യാം,' ഷാരൂഖ് ഖാൻ പറഞ്ഞു.

ഒരു ആക്ഷൻ സിനിമയിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.'കോവിഡ് സമയത്ത് രണ്ട് വർഷത്തോളം ജോലി ചെയ്തില്ല. ആക്ഷൻ സിനിമ ചെയ്യണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹഹം. ആരെങ്കിലും എനിക്ക് ഒരു ആക്ഷൻ സിനിമ നൽകാനായി ഞാൻ കാത്തിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് ആദിത്യ ചോപ്ര എനിക്ക് പത്താൻ തന്നത്," ഷാരൂഖ് പറഞ്ഞു.

അതേസമയം, ഈ വർഷം ഷാരൂഖിൻറേതായി ഒരു സിനിമപോലും റിലീസ് ചെയ്തിട്ടില്ല. മകൾ സുഹാന ഖാനൊപ്പം കിംഗ് എന്ന എന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Related Articles
Next Story