സിനിമാ വ്യവസായത്തിന് പുറത്ത്, ഒരു സിഇഒയുടെ തലത്തിൽ പോലും ഇത് എങ്ങനെ സംഭവിക്കുന്നു: ഭൂമി പഡ്‌നേക്കർ

സിനിമ മേഖലയിൽ ശമ്പള വ്യത്യാസം ഒരു യാഥാർത്ഥ്യമാണ്. അതായത് നടന്മാരെക്കാൾ കുറഞ്ഞ പ്രതിഫലം ആണ് എപ്പോളും നടിമാർക്ക് ലഭിക്കുന്നത്. ബോളിവുഡ് നടിമാർ ഈ വിഷയം പലപ്പോഴായി അഭിസംബോധന ചെയ്തിട്ടുണ്ട്. ദീപിക പദുക്കോൺ, തപ്‌സി പന്നു എന്നിവരെപ്പോലുള്ള പലരും മുമ്പ് ഈ പ്രശ്‌നം അഭിസംബോധന ചെയ്തിട്ടുണ്ട്.പ്രശ്‌നം പരിഹരിക്കാൻ അവർ സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചതായും ഉള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഭൂമി പഡ്‌നേക്കർ ഇതേക്കുറിച്ച് അഭിസംബോധന ചെയ്തിരിക്കുകയാണ്. സിനിമയിൽ താൻ നേരിട്ട അസമത്വങ്ങൾ താരം പങ്കുവെയ്ക്കുന്നു.
തൻ്റെ സഹനടൻ്റെ ഫീസിൻ്റെ 5% മാത്രമാണ് തനിക്ക് നൽകിയിരുന്നതെന്ന് എന്ന വെളിപ്പെടുത്തൽ ആണ് ഭൂമി പെഡ്‌നേക്കർ നൽകിയിരിക്കുന്നത്.
ഐഡിയാസ് ഓഫ് ഇന്ത്യ 2025-ൽ സംസാരിക്കുകയായിരുന്നു ഭൂമി പെഡ്‌നേക്കർ, തൻ്റെ കരിയറിൻ്റെ അതേ സമയത്തുതന്നെ തൻ്റെ കരിയർ ആരംഭിച്ച സഹനടനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നതെങ്ങനെയെന്ന് പറയുന്നു.
സഹനടൻ്റെ ഫീസിൻ്റെ 5% പ്രതിഫലത്തിൽ സിനിമ വാഗ്ദാനം ചെയ്തതായി അവർ വെളിപ്പെടുത്തുന്നു. "ഞങ്ങൾ ഒരുമിച്ച് സിനിമയെ നയിക്കുകയായിരുന്നു, എന്നിട്ടും അദ്ദേഹത്തിന് 80 ശതമാനം കൂടുതൽ ലഭിച്ചു. എനിക്ക് ഒരു ചോയ്‌സ് ഇല്ലാത്തതുകൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്," സിനിമാ വ്യവസായത്തിന് പുറത്ത്, ഒരു സിഇഒയുടെ തലത്തിൽ പോലും ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ഭൂമി പെഡ്‌നേക്കർ പറയുന്നു.ശമ്പള വ്യത്യാസത്തിന് പുറമെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രതിഫലത്തിന് പുറമെ മറ്റു നിരവധി അസമത്വങ്ങൾ അഭിനേതാക്കൾ നേരിടുന്നുണ്ടെന്നും താരം പറയുന്നു.
കാസ്റ്റിംഗ് ഡയറക്ടറായി YRF-നൊപ്പം പ്രവർത്തിച്ചതിന് ശേഷം അഭിനയ ലോകത്തേക്ക് ചുവടുവെച്ച ഭൂമി, ഒരു ഘട്ടത്തിലും വ്യക്തിപരമായി കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചിട്ടില്ലെന്നും എന്നാൽ വിഷയത്തെക്കുറിച്ച് സംസാരിച്ച മറ്റ് പല സ്ത്രീകളുടെയും അനുഭവം ഒരിക്കലും നിഷേധിക്കുന്നില്ലെന്നും പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുമെന്ന് അവർ വിശ്വസിക്കുന്നു, കാരണം എല്ലാ വ്യവസായത്തിലും അഴിമതി ഒരു ചീഞ്ഞ യാഥാർത്ഥ്യമാണ് എന്നും താരം കൂട്ടി ചേർത്തു.
മേരെ ഹസ്ബൻഡ് കി ബീവി എന്ന ചിത്രമാണ് ഭൂമി പദനിക്കറിന്റെ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. കൂടാതെ ഡാൽദാൽ എന്ന ചിത്രത്തിലൂടെ വെബ് സീരിസിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഭൂമി. സങ്കി, തഖ്ത് എന്നിവയ്‌ക്ക് പുറമെ അവർ നെറ്റ്ഫ്ലിക്‌സിൻ്റെ ദി റോയൽസിൻ്റെ ഭാഗവുമാണ് താരം.