പണവും പ്രധാവവും ഒരാളെ എങ്ങനെ മാറ്റി; ആലപ്പി അഷ്‌റഫ് നടൻ ജോസിൽ നിന്ന് നേരിട്ട ആ ദുരനുഭവം
ആലപ്പി അഷ്‌റഫ് കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിലൂടെയാണ് സംവിധയകൻ പണ്ട് നേരിട്ട ആ ദുരനുഭവം വെളിപ്പെടുത്തിയത്
തന്റെ പ്രിയ സ്നേഹിതനും പഴയ മലയാളം സിനിമയുടെ സൂപ്പർ ഹിറ്റ് നായകനുമായ ജോസ് കുര്യന്റെ അടുത്തുനിന്നു നേരിട്ട മോശമായ ഒരു പെരുമാറ്റത്തെ കുറിച്ച് പങ്കുവെച്ച് മലയാള സിനിമ നിർമ്മാതാവും സംവിധയകനുമായ ആലപ്പി അഷ്‌റഫ് . ആലപ്പി അഷ്‌റഫ് കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിലൂടെയാണ് സംവിധയകൻ പണ്ട് നേരിട്ട ആ ദുരനുഭവം വെളിപ്പെടുത്തിയത്.
അക്കാലത്തെ മലയാളം സൂപ്പർ ഹിറ്റ് നടനായിരുന്നു ജോസ് കുര്യൻ . കോളേജ് കുട്ടികൾക്കിടയിൽ ജോസ് ഒരു ചോക്ലേറ്റ് ഹീറോ ആയിരുന്നു. 1980 ൽ ഇറങ്ങിയ മീൻ എന്ന ചിത്രത്തിലെ ജോസും അംബികയും ചേർന്നഭിനയിച്ച 'ഉല്ലാസ പൂത്തിരികൾ ' എന്ന ഗാനം ജോസ് എന്ന നടനെ മലയാളികൾക്കിടയിൽ സൂപ്പർഹിറ്റാക്കിയ ഗാനമാണ്. ആ സമയത്ത് ആലപ്പി അഷ്‌റഫ് സിനിമയിൽ ഒന്നുമായില്ലായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലായിരുന്നു ജോലി ചെയ്തിരുന്നത്. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലെ ഷൂട്ടിംഗ് സമയത്താണ് ജോസും ആലപ്പി അഷ്റഫും കൂടുതൽ പരിചയമാകുന്നത്. ഈ സിനിമയിൽ അഷ്‌റഫ് നായികയുടെ അങ്ങളായി വേഷമിട്ടിരുന്നു. അന്ന് ഷൂട്ടിങ്ങിനായി മിനിക്കോയ് ദ്വീപിൽ അവർ ഒരുമാസത്തോളം ഒന്നിച്ചുണ്ടായിരുന്നു. അങ്ങനെ സുഹൃത്ത് ബന്ധം കൂടുതൽ വളർന്നു.
അന്ന് ജോസ് ഹിറ്റ് നായകനായിരുന്നതുകൊണ്ട് ആർ കെ ലോഡ്ജിൽ താമസിച്ചിരുന്നത് വലിയ ആഡംബരത്തിലായിരുന്നു. ജോസിന്റെ അന്നത്തെ കാമുകിയായിരുന്ന രക്തനപ്രിയ. ജോസിന്റെ കൂട്ടുകാരനായതുകൊണ്ടു തന്നെ അവർ തന്നോടും നല്ല സ്നേഹ ബന്ധത്തിലായിരുന്നു.അങ്ങനെ അവരുടെ കല്യാണത്തിന് താനും എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. എന്നാൽ കല്യാണത്തിന് ശേഷം ജോസ് സിനിമയിലുള്ളവർക്ക് നടത്തിയ പാർട്ടിയിൽ തന്നെ ക്ഷണിച്ചില്ല . കാരണമായി പറഞ്ഞത് സിനിമയിലെ വി ഐ പി കൾക്ക് മാത്രം നടത്തുന്ന പാർട്ടി ആണെന്നായിരുന്നു. അന്ന് താൻ സിനിമയിൽ അരുമല്ലാത്തതുകൊണ്ട് തന്നെ ക്ഷേണിക്കാൻ കഴിയില്ല എന്ന തരത്തിലുള്ള മറുപടിയാണ് ജോസിൽ നിന്ന് ഉണ്ടായത്. ഈ അനുഭവം എന്ന തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു.
എന്നാൽ കാലക്രമേണ ജോസിന്റെ അവസരങ്ങൾ കുറഞ്ഞു വന്നു. താൻ സിനിമയിൽ സംവിധാനവും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടും പോയി. ഒരു ദിവസം കണ്ടുമുട്ടിയപ്പോൾ താൻ എത്രയും വലിയ സംവിധയകനായിരുന്നിട്ടുംക് ഒരു സിനിമയിലേക്ക് പോലും ജോസിനെ വിളിക്കാതിരുന്നതിന്റെ ദേഷ്യത്തിൽ രക്തനപ്രിയ ഇതിനെക്കുറിച്ചു ചോദിച്ചു. താൻ ഒരു നല്ല കൂട്ടുകാരൻ അല്ലയെന്നും അവർ പറഞ്ഞു . അപ്പോഴാണ് തനിക്കു ജോസിൽ നിന്ന് നേരിട്ട ആ വിഷമകരമായ സംഭവത്തെക്കുറിച്ച് ആലപ്പി അഷ്‌റഫ് അവരോട് പറയുന്നത്. അതുകേട്ടു അവർ ജോസിനെക്കൊണ്ട് തന്നോട് മാപ്പ് പറയിപ്പിച്ചു. അപ്പോൾ തന്നെ ജോസിനോട് തൻ ഷെമിക്കുകയും അടുത്ത തന്റെ ചിത്രമായ മുഖ്യമന്ത്രിയിൽ ജോസിനെ അഭിനയിപ്പിക്കയും ചെയ്തു. പണവും പ്രധാവവും ഒരാളെ എങ്ങനെ മാറ്റിയെന്നും അത് ഒരിക്കലും നിലനിൽക്കില്ല എന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ടായികാണുമല്ലോ എന്ന് പറഞ്ഞാണ് ആലപ്പി അഷ്‌റഫ് എപ്പിസോഡ് അവസാനിപ്പിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെ തന്റെ സിനിമ ജീവിതത്തെ കുറിച്ച് വിവരിക്കുന്ന എപ്പിസോഡുകളാണ് എപ്പോൾ ആലപ്പി അഷ്‌റഫ് ചെയ്യുന്നത് . മദ്രാസ് താമസിക്കുന്ന സമയത്ത് ആർ കെ ലോഡ്ജിൽ വെച്ചുണ്ടായ അനുഭങ്ങൾ പങ്കിടുമ്പോൾ ജോസ് കുര്യൻ കുറിച്ചും പറഞ്ഞിരുന്നു. പിന്നീട് ജോസിനെ കുറിച്ച് മറ്റൊരു എപ്പിസോഡ് ചെയ്യണമെന്ന് പ്രേഷകരുടെ ആവിശ്യപ്രകരമായിരുന്നു അഷ്‌റഫ് ഈ അനുഭവം പങ്കുവെച്ചത്.