'നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം'? വൈറലായി സൂക്ഷ്മദർശിനി ട്രയ്ലർ.
നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? നസ്രിയ നസിം ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂക്ഷ്മദർശിനി'.അയൽവാസികളായ പ്രിയദർശിനിയുടെയും മനുവലിന്റെയും ജീവിതത്തിലെ സംഭവവികാസങ്ങളുമായി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യൂട്യൂബിൽ ട്രെൻഡിങ് ഒന്നിൽ നിൽക്കുന്ന ട്രയ്ലർ വൈറലാണ്. ത്രില്ലിങ്ങും നിഗൂഢമായതുമായ പല സംഭവങ്ങളിലൂടെയും ആണ് ചിത്രം പോകുന്നതെന്ന സൂചന ട്രയ്ലറിൽ നിന്ന് ലഭിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നൽകിയ ചിത്രത്തിലെ 'ദുരൂഹ മന്ദഹാസമേ' എന്ന് തുടങ്ങുന്ന പ്രോമോ ഗാനം നേരത്തെ ഹിറ്റായിരുന്നു. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ,അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേശ്,മെറിൻ ഫിലിപ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹാപ്പി അവേഴ്‌സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവരാണ് നിർമ്മിച്ചത് .ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും