'മെയ്യഴകൻ കണ്ട് ഒരുപാട് കരഞ്ഞു' : ചിത്രം കണ്ട അഭിപ്രായം പങ്കുവെച്ച് അനുപം ഖേർ

അരവിന്ദ് സ്വാമി , കാർത്തി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി സി പ്രേംകുമാർ സംവിധാനം ചെയ്ത ഈ വർഷത്തെ മനോഹരമായ ഒരു ഫീൽ ഗുഡ് ചിത്രമാണ് 'മെയ് അഴകൻ '.തിയേറ്ററിൽ ചിത്രം വിജയിച്ചില്ലെങ്കിലും, ഒ ടി ടി സ്ട്രീമിങ്ങിന് ശേഷം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കും, കഥാപാത്രങ്ങളുടെ പ്രകടങ്ങളും ജനശ്രദ്ധ നേടിയിരുന്നു. എപ്പോൾ ചിത്രം കണ്ടതിന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രത്തിനെ പറ്റിയുള്ള അഭിപ്രായം അനുപം ഖേർ പങ്കുവെച്ചത്.

താൻ മെയ്യഴകൻ കണ്ടു , അതൊരു മികച്ച ചിത്രമാണ്. തന്റെ സുഹൃത്തുക്കളായ അരവിന്ദ് സ്വാമിയും കാർത്തിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം കണ്ട് ഒരുപാട് കരിഞ്ഞു.കൂടാതെ സിനിമയുടെ ഓരോ ഡിപ്പാർട്മെന്റും ഗംഭീരമാണ്. പ്രധാനമായും സംവിധായകൻ പ്രേം കുമാർ എന്നാണ് അനുപം ഖേർ ചിത്രത്തിനെ പറ്റി കുറിച്ചത്. കൂടാതെ മെയ്യഴകൻ ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങളും അനുപം ഖേർ പറയുന്നുണ്ട്.

സെപ്റ്റംബർ 27 നു ആയിരുന്നു മെയ്യഴകൻ തിയേറ്ററിൽ എത്തിയത്. 96 എന്ന പ്രേഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന് ശേഷം സി പ്രേംകുമാർ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ചിത്രം സംവിധാനം ചെയ്തത്. അത് മെയ്യഴകൻ പോലൊരു മനോഹര ചിത്രമായതിൽ ആരാധകർക്ക് അതിയായ സന്തോഷമാണ് ഉള്ളത്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്റ്റീമിംഗ് ലഭ്യമാണ്. ഈ വർഷമിറങ്ങിയ ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച ഫീൽ ഗുഡ് ചിത്രമെന്നാണ് മെയ്യഴകനെ പറ്റിയുള്ള പ്രേക്ഷക പ്രതികരണം. 2 ഡി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ ഗോവിന്ദ് വസന്തയുടെ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിനോട് ഇഴുകി ചേർന്നവയായിരുന്നു. ശ്രീദിവായ, രാജ് കിരൺ, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ

Related Articles
Next Story