"തമാശകൾ വരെ ഇഷ്ടമാണ്, അതുകൊണ്ട് നർമ്മബോധമുള്ള ഉള്ളൊരു പങ്കാളിയെ ആണ് ഞാൻ തേടുന്നത്'' : ശ്രുതി ഹസൻ

കുശ കപില നടത്തുന്ന 'സ്വൈപ്പ് റൈഡ്' എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് ശ്രുതി സംസാരിച്ചത്.

തെന്നിന്ധ്യൻ സൂപ്പർ നായികാ ശ്രുതി ഹസൻ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ള ആളാകണമെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ്. കുശ കപിലുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് താരം തന്റെ പങ്കാളിയെക്കുറിച്ചുള്ള ചിന്തകളെ കുറിച്ചും , റിലേഷൻഷിപ്പിനെ കുറിച്ചും സാമ്പത്തിക സ്വാതന്ത്രത്തെ കുറിച്ചും പങ്കുവെച്ചത് . ഒരു പങ്കാളിയിൽ താൻ എന്താണ് കാണുന്നതെന്നും ശ്രുതി ഹസൻ അഭിമുഖത്തിൽ പറയുന്നു."എനിക്ക് നല്ല തമാശകൾ ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് നല്ല നർമ ബോധം ഉള്ളൊരാളെ ആണ് ഞാൻ തിരയുന്നത്. നല്ല സർഗാത്മകതയും, പുതിയ ചിന്താഗതിയുള്ള ആൾ ആയിരിക്കണം. " ശ്രുതി ഹസൻ പറയുന്നു. കൂടാതെ ശക്തരായ സ്വതന്ത്രമായി ചിന്തക്കുന്ന സ്ത്രീകളെ പുരുഷന്മാർ ഭയക്കുന്നുണ്ടോ എന്ന കുശ കപിലയുടെ ചോദ്യത്തിന് , തന്റെ ഡേറ്റിംഗ് അനുഭവങ്ങളെ കുറിച്ച് പങ്കുവെച്ചു . അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഭക്ഷണം കഴിച്ചതിന്റെ ബിൽ താൻ മാത്രം കൊടുക്കേണ്ടി വന്നിട്ടുണ്ട്. തന്റെ കയ്യിൽ പണം ഉണ്ടെന്ന് അവർക്കറിയാം. 3 മാസത്തോളം അങ്ങനെയുള്ള എല്ലാ ബില്ലുകളും താൻ അടച്ചു. അതിനു ശേഷമാണു തനിക്ക് ഇതിനെക്കുറിച്ചുള്ള ബോധ്യം ഉണ്ടായത്. അതുകൊണ്ട് പിന്നീട് ബില്ലുകളെല്ലാം പിരിക്കാൻ തുടങ്ങി. ഇപ്പോൾ ഒരു ഫാൻസി സ്റ്റോറിൽ പോയി അവിടുത്തെ സാധനം നമുക്ക് വാങ്ങാൻ പണമില്ലെങ്കിൽ വാങ്ങാൻ പോകരുത്. മറിച്ചു നമുക്ക് പോയി വാങ്ങാൻ കഴിയുന്ന കടകളിൽ മാത്രം കയറി സാധനങ്ങൾ വാങ്ങുക. സാമ്പത്തികമായി സെന്സിറ്റീവായി ഇരിക്കുകയെന്നും ശ്രുതി ഹസൻ പറയുന്നു.

ടിൻഡർ ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് വേണ്ടി കുശ കപില നടത്തുന്ന 'സ്വൈപ്പ് റൈഡ്' എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ശ്രുതി ഹാസനും നന്ദിനി ഘോഷലയും ഈ കാര്യങ്ങൾ പങ്കു വെച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് ശ്രുതി ഹാസൻ അടുത്തതായി അഭിനയിക്കുന്ന ചിത്രം. രജനികാന്തും നാഗാർജുനയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസനും മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സിനിമകൾക്ക് പുറമെ സംഗീത ജീവിതത്തിലും താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്

Related Articles
Next Story