'നിന്നിൽ ഞാൻ എന്നെ കണ്ടെത്തിയിരിക്കുന്നു'; റോഷന്റെ കൈപിടിച്ചു അഞ്ചു കുര്യൻ

നടി അഞ്ചു കുര്യന്റെയും റോഷൻ ജേക്കബിന്റെയും വിവാഹ നിച്ഛയം നടന്നു. ഞ്ഞു തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹനിച്ഛയ ചിത്രങ്ങൾ പങ്കുവെച്ചത്. ''എന്നെന്നേക്കുമായി നിന്നിൽ ഞാൻ എന്നെ കണ്ടെത്തിയിരിക്കുന്നു. ഇതിനായി ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി '' എന്ന് പറഞ്ഞുകൊണ്ടുള്ള അടികുറിപ്പോടെയായിരുന്നു അഞ്ചു ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചത്. റോഷൻ ജേക്കബ് കരിപ്പറമ്പിൽ എന്നാണ് വരന്റെ പേര് . കോട്ടയം സ്വദേശിയായ അഞ്ജുവിന്റെ വിവാഹ നിച്ഛയം നടന്നത് കുമരകം ബാക്ക് വാട്ടേഴ്സ് റിസോർട്ടിൽ വെച്ചായിരുന്നു. സെലിബ്രിറ്റികളായ ജീവ, ശോഭ വിശ്വനാഥ് എന്നിവരുൾപ്പെടെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചെന്നൈയിൽ ബാച്ചിലർ ഓഫ് ആർക്കിറ്റെക്ചർ പഠിക്കുന്ന സമയത്തു തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അഞ്ചു കുര്യൻ 2013ലെ നേരം സിനിമയിലൂടെ നിവിൻ പോളിയുടെ അനിയത്തിയായി അഭിനയിച്ചായിരുന്നു സിനിമയിലേക്ക് എത്തുന്നത്. ഓം ശാന്തി ഓശാന, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, മേപ്പടിയാൻ ,എബ്രഹാം ഓസ്‍ലർ എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രെദ്ധേയമായി. മലയാളം അല്ലാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഞ്ചു അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story