കേട്ടത് ശെരി തന്നെ, ഹോളിവുഡിൽ നിന്ന് ഗെയിം ഓഫ് ത്രോൺസ് തരാതെ തൂക്കി പൃഥ്വിരാജ് !

മമ്മൂക്ക പറഞ്ഞപോലെ ഇത്രേം ചെറിയ പടമാകുമെന്ന് കരുതിയില്ല ; എമ്പുരാനിലെ പുതിയ കഥാപാത്രം ഞെട്ടിച്ചു

എമ്പുരാന്റെ ടീസർ ലോഞ്ചിൽ മമ്മൂക്ക പറഞ്ഞതാണ് ഇപ്പോൾ ശെരിയായിരിക്കുന്നത്. പൃഥ്വിരാജ് എത്രയും ചെറിയ പടം എടുക്കുമെന്ന് പ്രേക്ഷകർ തീരെ കരുതിയില്ല. ആദ്യ സംവിധാനത്തിൽ തന്നെ റെക്കോർഡുകൾ സൃഷ്‌ടിച്ച പൃഥ്വിരാജ് വീണ്ടും സംവിധാന തൊപ്പി അണിഞ്ഞപ്പോൾ എമ്പുരാൻ വിചാരിച്ചതിലും ഹൈപ്പ് ആണ് ഉണ്ടാക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ അപ്ഡേറ്റിൽ ഏഴാമത്തെ കഥാപാത്രത്തിന്റെ വീഡിയോ കണ്ട ഞെട്ടലിൽ ആണ് ആരാധകർ. ജനപ്രീയമായ സീരിയസായ ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്ലിൻ ആണ് എമ്പുരാനിലെ പുതിയ കഥാപാത്രം. കഥാപാത്ര വീഡിയോ പുറത്തുവന്നതിന് പിന്നാലെ വേ​ഗം തന്നെ ഇദ്ദേഹത്തെ മലയാളികൾ മനസിലാക്കുകയും ആരാധകർ ആവേശത്തിലുമാണ്. ഗെയിം ഓഫ് ത്രോൺസിൽ ബ്രോൺ എന്ന കഥാപാത്രമാണ് ജെറോം ഫ്ലിൻ അവതരിപ്പിച്ചത്. കൂടാതെ പ്രശസ്ത ചിത്രം ജോൺ വിക്കിലും ജെറോം ഫ്ലിൻ അഭിനയിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള ഈ കഥാപാത്രമാണ് മലയാളത്തിൽ ഇപ്പോൾ ജെറോം ഫ്ലിൻ ലഭിക്കുന്ന സ്വീകാര്യത.

ബോറിസ് ഒലിവർ എന്ന കഥാപാത്രത്തെയാണ് എമ്പുരാനിൽ ജെറോം ഫ്ലിൻ അവതരിപ്പിക്കുന്നത്.എങ്ങനെയാണ് താൻ എമ്പുരാൻ പോലൊരു സിനിമയിൽ എത്തിയതെന്ന് ഫ്ലിൻ പങ്കുവെയ്ക്കുന്നുണ്ട്.

"ഞാൻ എങ്ങനെയാണ് എമ്പുരാനിൽ എത്തിയതെന്ന് എനിക്ക് അങ്ങനെ ഓർമ്മയില്ല. പക്ഷേ സിനിമ ചെയ്യാനായതിൽ വളരെയധികം സന്തോഷമുണ്ട്. കാരണം യുകെയിലോ അമേരിക്കയിലോ ഞാൻ അനുഭവിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്. മോളിവുഡ് സംസ്‌കാരത്തിൻ്റെ ഭാഗമാകാനും അതിൻ്റെ രുചി ആസ്വദിക്കാനും സാധിച്ചത് ഏറ്റവും സവിശേഷമായി ഞാൻ കാണുകയാണ്. ഇന്ത്യ എൻ്റെ യാത്രയുടെ വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ ഭാഗമായിരുന്നു. എൻ്റെ 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലും ഞാൻ ഇവിടെ വന്ന് വർഷങ്ങളോളം ചെലവഴിച്ചിട്ടുണ്ട്. കൂടുതലും ആത്മീയമായ യാത്ര. ഇന്ത്യയിൽ ആയിരുന്നതിൻ്റെ മുഴുവൻ അനുഭവവും എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം ആയിരുന്നു", എന്ന് ജെറോം ഫ്ലിൻ പറയുന്നു.

എമ്പുരാന്റെ ദില്ലി ഷൂട്ടിംഗ് വേളയിൽ ആയിരുന്നു ഫ്ലിൻ ജോയിൻ ചെയ്തത്. താൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സെറ്റായിരുന്നു എമ്പുരാനിലേതെന്നും ജെറോം ഫ്ലിൻ പറയുന്നു. ഖുറേഷിയുടെ യാത്രകളിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതാണ് തന്റെ കഥാപാത്രം . എല്ലാവർക്കും തന്റെ കഥാപാത്രം ഏറെ ഇഷ്ടപെടുമെന്നും സ്വീകരിക്കുമെന്നും ഫ്ലിൻ കരുതുന്നു. നേരത്തെ ഗെയിം ഓഫ് ത്രോൺസ് താരം എമ്പുരാനിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന്. ഫ്ലിന്നിനെ കൂടാതെ ആൻഡ്രിയ റ്റീവാഡർ, എറിക് എബൗയേനെ , ഓസിൽ ജവാനി, അലക്സ് ഓ നെൽ, മൈക്ക് നോവിക്കോവ്, ബെഹ്‌സാദ് ഖാൻ, തുടങ്ങിയ നിരവധി വിദേശ അഭിനേതാക്കൾ ചിത്രത്തിൽ ഉണ്ട്.

Related Articles
Next Story