''ഈ സിനിമയിൽ ഞാൻ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ'' ; 'മമ്മൂട്ടി ചേട്ടന് 'പിന്നിലെ കഥ പങ്കുവെച്ച് മമ്മൂക്ക

രേഖാചിത്രം എന്ന ചെറിയ സിനിമയുടെ വലിയ വിജയത്തിന് കാരണമായ മറ്റൊരാൾ ആണ് മമ്മൂട്ടി. രേഖാചിത്രം റിലീസിന് മുന്നേ മുതൽ സോഷ്യൽ മീഡിയയിലൂടെ ഉയർന്നു ചർച്ചകളും അഭ്യൂഹങ്ങളും മമ്മൂട്ടി ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുമോ എന്നതായിരുനിന്നു. അതുകൊണ്ട് തന്നെ അണിയറ പ്രവർത്തകർ ഇതൊരു സസ്പെൻസ് ആയി നില നിർത്തി.

80 കളിലെ മമ്മൂട്ടിയെ ആണ് ചിത്രത്തിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർ സൃഷിഷ്ടിച്ചിട്ടുണ്ട്. പിന്നീട് സിനിമ റീലിസ് ചെയ്‌തതിനു പിന്നാലെ ' മമ്മൂട്ടി ചേട്ടനെ' പ്രേക്ഷകർ ഏറ്റെടുത്തു എന്ന് തന്നെ പറയാമല്ലോ.... ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ 'മമ്മൂട്ടി ചേട്ടന് 'പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

''ഈ സിനിമയിൽ ഞാൻ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ. സിനിമയ്ക്ക് കഥയുടെ കഥയുടെ കഥയുടെ കഥയുണ്ട്. സിനിമയിൽ വന്ന കാലത്ത് വുഡ് ലാന്റ് ഹോട്ടലിന്റെ അഡ്രസ് ആയിരുന്നു നാനയിൽ കൊടുത്തിരുന്നത്. ആരാധകരുടെ കത്തുകൾ തുടങ്ങിയ കാലമായിരുന്നു അത്. ഷൂട്ടിം​ഗ് കഴിഞ്ഞ് റൂമിൽ എത്തുമ്പോൾ ഒരു ചാക്ക് നിറയെ കത്തുകളുണ്ടാകും. അന്ന് ശ്രീനിവാസൻ എന്റെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു. ഒഴിവു സമയങ്ങളിൽ ശ്രീനിവാസനാണ് കത്തുകൾ വായിക്കുന്നത്. ആ കത്തുകളിൽ ഒന്നാണ് 'പ്രിയപ്പെട്ട മമ്മൂട്ടി ചോട്ടന്'. ആ കഥയാണ് പിന്നീട് മുത്താരം കുന്ന് പി ഒയിൽ ശ്രീനിവാസൻ ഉൾപ്പെടുത്തിയത്. അതാണ് മമ്മൂട്ടി ചേട്ടന്റെ കഥ. രേഖാചിത്രം വേറയാണ്. അന്ന് കത്തെഴുതിയ ആരാധകരിൽ ഒരാളാണ് പ്രധാന കഥാപാത്രം.'' മമ്മൂട്ടി പറയുന്നു.

രേഖാചിത്രത്തിന്റെ കഥായാണ് സിനിമയുമായി സഹകരിക്കാൻ കാരണം. സിനിമ വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് നന്ദി അറിയിക്കേണ്ട ചുമതല തനിക്കുണ്ട്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടേന്ന് ആശംസിക്കുന്നു എന്നായിരുന്നു ചിത്രത്തിന്റെ ആഘോഷ വേളയിൽ മമ്മൂട്ടി പറഞ്ഞത്.

1985ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കാതോട് കാതോരം' എന്ന ചിത്രവുമായി രേഖാചിത്രത്തിന്റെ കഥയ്ക്ക് വളരെ അടുത്ത ബന്ധം ഉണ്ട്. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ജേർണറാണ് രേഖാചിത്രം എന്ന സിനിമയിൽ സംവിധായകൻ ജോഫിൻ ടി ചാക്കോ പരീക്ഷിച്ചിരിക്കുന്നത്. ആ പരീക്ഷണം വിജയമായി എന്നതാണ് സിനിമയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണ അറിയിക്കുന്നത്.

Related Articles
Next Story