വിജയ്‌ക്കൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹം ; കാരണം വ്യക്തമാക്കി സായി പല്ലവി

സായ് പല്ലവി ഒരു മികച്ച അഭിനേതാവും, നിരവധി ആരാധകരും ഉള്ള താരമാണ്. അഭിനയത്തിനേക്കാൾ ഏറെ തന്റെ നൃത്ത ചുവടുകൾക്ക് വലിയ ആരാധകരാണ് സായി പല്ലവിയ്ക്ക് ഉണ്ട്. എല്ലാത്തരം നൃത്തരൂപങ്ങളും അനായാസം മികവുറ്റതാക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഏതു താരത്തിനൊപ്പം നൃത്തം ചെയ്യാൻ ആണ് ആഗ്രഹമെന്ന് സായി പല്ലവിയോട് ഒരു അവതാരകൻ ചോദിക്കുമ്പോൾ ദളപതി വിജയ് എന്നാണ് സായി പല്ലവി മറുപടി നൽകിയത്. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രമായ തണ്ടേലിൻ്റെ പ്രൊമോഷൻ വേളയിൽ ആണ് സായി ഈ കാര്യം പങ്കുവെച്ചത്. തന്നോടൊപ്പം നൃത്തമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു നടനെക്കുറിച്ച് ചോദിച്ചപ്പോൾ ദളപതി വിജയുടെ പേരാണ് താരം പറഞ്ഞത്. അതിനു കാരണം താരം തന്നെ വെക്തമാക്കുന്നുമുണ്ട്.

“എന്നെ സംബന്ധിച്ചിടത്തോളം ആരെങ്കിലും നൃത്തം ചെയ്യുന്നത് ആസ്വദിക്കുമ്പോൾ, അവരുടെ ഒപ്പം നൃത്തം ചെയ്യണമെന്ന് എനിക്ക് തോന്നും. വിജയ് സാറിൻ്റെ നൃത്തം ഞാൻ എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. മികച്ച നർത്തകനാണ് ദളപതി വിജയ് എന്നതിൽ സംശയമില്ലെന്നും, നൃത്തം ആസ്വദിച്ച് ഒരു നിശ്ചിത കൃത്യനിഷ്ഠയോടെ അവതരിപ്പിക്കുന്നതിനാൽ വിജയുടെ ആരാധികയാണ്ണ് തന്നെന്നും സായി പറയുന്നു.

നൃത്തം ചെയ്യുമ്പോൾ എത്രമാത്രം സന്തോഷമുണ്ടാകണമെന്ന് സായ് പല്ലവി വ്യക്തമാക്കി.

നാഗ ചൈതന്യയ്‌ക്കൊപ്പം നായികയായി എത്തുന്ന തണ്ടേൽ .ഫെബ്രുവരി 7 ന് റിലീസ് ചെയ്യുകയാണ് . ലവ് സ്റ്റോറി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന മറ്റൊരു റൊമാന്റിക് ചിത്രമാണ് തണ്ടേൽ

Related Articles
Next Story