''ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചത് മമ്മൂട്ടി അങ്കിളിനെ'' : നസ്രിയ

ബ്ലെസ്സിയുടെ സംവിധനത്തിൽ 2006ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു പളുങ്ക്. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു ആണ് നസ്രിയ സിനിമയിലേയ്ക്ക് എത്തുന്നത്. അതിനു ശേഷം 2010ൽ പ്രമാണി എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തിയ തരാം നേരം എന്ന നിവിൻ പൊളി ചിത്രത്തിലൂടെയാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്. ബേസിൽ നായകനാകുന്ന 'സൂക്ഷ്മദർശിനി' ആണ് നസ്രിയയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപെട്ട് നസ്രിയ നൽകിയ അഭിമുഖത്തിൽ ആണ് കാണാൻ ഒരുപ്പാട് ആഗ്രഹിച്ചു കണ്ട ഒരു സെലിബ്രിറ്റി മമ്മൂട്ടിയാണെന്നു പങ്കുവെച്ചത്. ദുബായിൽ പഠിക്കുന്ന സമയത്താണ് ബ്ലെസി നസ്രിയയെ പളുങ്കിലേയ്ക് വിളിക്കുന്നത്. ആദ്യം ബ്ലെസ്സിയുടെ സംവിധത്തിൽ എത്തിയ തന്മാത്രയിൽ അഭിനയിക്കാൻ ആണ് നസ്രിയയെ വിളിച്ചത്. അത് അന്ന് നടന്നില്ല. അതിനു ശേഷം പളുങ്കിലെ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്യാൻ നസ്രിയയെ വിളിക്കുകയായിരുന്നു. ''ദുബായിൽ നിന്ന് എത്തിയതിനാൽ എനിക് നല്ല നിറമുണ്ടായിരുന്നെന്നും കഥാപാത്രത്തിനായി ടാൻ വരുത്താൻ ബ്ലെസി അങ്കിൾ എന്നെയും അനിയത്തിയായി അഭിനയിക്കുന്ന നിവേദിത എന്ന കുട്ടിയേയും വെയിലത്ത് നടത്തിക്കുന്ന സമയത്താണ് മമ്മൂട്ടി അങ്കിൾ എത്തുന്നത്. മമ്മൂട്ടി അങ്കിളിനെ കണ്ടപ്പോൾ തന്നെ ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി.എന്നാൽ ആദ്യം മമ്മൂട്ടി അങ്കിൾ വന്നു എന്നോട് 'നീ മറ്റേ പുണ്യ മാസത്തിലൂടെ പരുപാടി ചെയ്യുന്ന കുട്ടി അല്ലെ എന്ന് ചോദിച്ചപ്പോൾ ശെരിക്കും ഞെട്ടി . എന്നെ അദ്ദേഹത്തിന് അറിയാമാലോ എന്ന അത്ഭുതവും ഉണ്ടായിരുന്നു''. നസ്രിയ പറയുന്നു. അന്ന് താൻ ശെരിക്കും സ്റ്റാർ സ്റ്റക്ക് ആയെന്നും നസ്രിയ പറയുന്നു.

Related Articles
Next Story