ബാഹുബലിയിൽ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ എന്നെ സമീപിച്ചിരുന്നു : നീരജ് മാധവ്

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. പ്രഭാസ്, അനുഷ്‍ക ഷെട്ടി, റാണ ദഗുബട്ടി, തമന്ന ഭാട്ടിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഇന്ത്യൻ ഒട്ടാകെ വലിയ സെൻസേഷണൽ ഹിറ്റ് ആയിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദി കൺക്ലൂഷൻ 2017ൽ പുറത്തുവന്നിരുന്നു.
എന്നാൽ ഇതിന്റെ തുടര്‍ച്ചയായി ചിത്രം വെബ് സീരീസ് ആയി എത്തുന്നു എന്ന വാർത്തകൾ 2018ൽ പുറത്തു വന്നത് ഏറെ ശ്രെദ്ധ നേടിയിരുന്നു. 'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്' എന്ന വെബ് സീരീസിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയായിരുന്നു നേടിയിരുന്നത്. എന്നാൽ പിന്നീട സീരിസിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.
സീരിസിൽ സത്യ രാജ് അവതരിപ്പിച്ച കട്ടപ്പയുടെ വേഷം ഏറെ ശ്രെദ്ധ ആകർഷിച്ചിരുന്നു.
കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ അവസരം ലഭിച്ച വിവരം പങ്കുവെയ്ക്കുകയാണ് നടനും റാപ്പറുമായ നീരജ് മാധവ്. അണിയറ പ്രവർത്തകർ ആണ് ഈ ഓഫറുമായി തന്നെ വിളിച്ചത്. എന്നാൽ പിന്നീട് നെറ്റ്ഫ്‌ളിക്‌സ് ആ പ്രൊജക്ട് ഉപേക്ഷിച്ചതായി തോന്നുന്നുവെന്നും നീരജ് മാധവ് പറയുന്നു.
‘ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്തുവെന്ന് തോന്നുന്നു ഇപ്പോള്‍. അതില്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്റെ അടുത്ത് വന്നിരുന്നു. ഒരു യങ് കട്ടപ്പ, മാര്‍ഷല്‍ ആര്‍ട്‌സും പരിപാടിയൊക്കെ ആയിട്ട്. പക്ഷേ, എന്തോ ആ പ്രൊജക്ട് നടന്നില്ല. രാജമൗലി സാര്‍ റൈറ്റ്‌സ് കൊടുത്തിട്ട് വേറെ ആളുകളായിരുന്നു പ്രീക്വല്‍ ചെയ്യാനിരുന്നത്,’ നീരജ് മാധവ് പറയുന്നു.
ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവഗാമിദേവി, ചതുരംഗ ക്വീൻ ഓഫ് മാഹിഷ്മതി എന്നി നോവലുകളെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് എത്തുന്നതെന്നാണ് അറിയിച്ചിരുന്നത്. ബാഹുബലി ബിഫോർ ദി ബിഗിനിംഗ് എന്നായിരുന്നു സീരീസ് നു നൽകിയ പേര്. എന്നാൽ 2018ലെ ആദ്യ പ്രഖ്യാപനത്തിനു ശേഷം സീരിസിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഇന്നും പിന്നീട് ലഭിച്ചിരുന്നില്ല.