ആദ്യമൊക്കെ സന്തുഷ്ടയായിരുന്നു. വളർന്നപ്പോൾ മാനസികമായി ബാധിച്ചു മാതാപിതാക്കളുടെ വേർപിരിയൽ : തുറന്ന് പറഞ്ഞ് കാവേരി കപൂർ

അടുത്തിടെ ബോബി ഓർ റിഷി കി ലവ് സ്റ്റോറിയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് കാവേരി കപൂർ. കൂടാതെ സംവിധായകനായ ശേഖർ കപൂറിന്റെയും അഭിനേത്രിയും നർത്തകിയുമായ സുചിത്ര കൃഷ്ണമൂർത്തിയുടെയും മകൾ എന്ന പ്രത്യേകതയും കാവേരിക്കുണ്ട്. എന്നാൽ ശേഖർ കപൂറും സുചിത്ര കൃഷ്ണമൂർത്തിയും നിയമപരമായി വേർപിരിഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ മാതാപിതാക്കളുടെ വേർപിരിയലിനെക്കുറിച്ചും അത് തന്നെ ബാധിച്ചതെങ്ങനെയാണെന്നും തുറന്ന് പറയുകയാണ് കാവേരി കപൂർ.

മാതാപിതാക്കളുടെ വേർപിരിയൽ ആദ്യമൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്നും താൻ സന്തുഷ്ടവതിയായിരുന്നെന്നും എന്നാൽ പിന്നീട് വളർന്നപ്പോൾ അത് തന്നെ മാനസികമായി ബാധിച്ചെന്നും കാവേരി പറയുന്നു. ഒരു അഭിമുഖത്തിലാണ് കാവേരി ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

"അവരുടെ വേർപിരിയൽ ഞാനുമായുള്ള ബന്ധത്തെ ബാധിച്ചിരുന്നില്ല. അവർ വിവാഹമോചനം നേടിയപ്പോൾ ഞാൻ സന്തുഷ്ടയായിരുന്നു. എന്നാൽ അത് വളർന്നപ്പോൾ അത് എന്നെ ബാധിച്ചു, പ്രത്യേകിച്ചും അത് വളരെ പരസ്യമായതിനാൽ. ഒരു കുട്ടിക്ക് സാധാരണയായി കൈകാര്യം ചെയ്യേണ്ടിവരാത്ത കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നു. പ്രായപൂർത്തിയായപ്പോൾ എന്റെ മാനസികാരോഗ്യവുമായി ഞാൻ മല്ലിടേണ്ടി വന്നു ",

താനിപ്പോഴും മാനസികമായി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും തനിക്ക് ഒ.സി.ഡി ഉണ്ടെന്നും അതിൽ നിന്നും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. എന്നാൽ ഞാൻ തന്റെ ജീവിതത്തിൽ തൻ സന്തോഷവതിയും ഭാഗ്യവതിയുമാന്നെന്ന് പറയുന്ന താരം, ഇപ്പോൾ കടന്നുപോകുന്ന മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ സമയം എടുക്കുമെന്നും പറയുന്നു.

ശേഖർ കപൂർ സംവിധാനം ചെയ്യുന്ന മാസൂം... ദി ന്യൂ ജനറേഷനിലാണ് കാവേരി കപൂർ അടുത്തതായി അഭിനയിക്കുന്നത്. നസറുദ്ദീൻ ഷാ, ശബാന ആസ്മി, മനോജ് ബാജ്പേയി, നിത്യ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Articles
Next Story