അന്ന് എന്റെ വാതിലിൽ മുട്ടിയ വിശാലിനെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്: ഗായിക സുചിത്ര
'കർമ്മ'യാണ് വിശാലിന് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കിയത് എന്ന് സുചിത്ര പറയുന്നു
വിവാദങ്ങൾക്ക് മേൽ വിവാദങ്ങൾ ഉണ്ടാക്കുന്ന താരമാണ് ഗായിക സുചിത്ര. പ്രകോപനപരമായ പ്രസ്താവനയാണ് സുചിത്ര പല താരങ്ങളെ പറ്റിയും സിനിമകരെയും പറഞ്ഞിരുന്നത്. ഇപ്പോൾ നടൻ വിശാലിനെ പറ്റിയാണ് സുചിത്ര ഇത്തരമൊരു വിവാദ പരാമർശം നടത്തിയിരിക്കുന്നത്. റീലിസ് ചെയ്യാൻ പോകുന്ന ചിത്രമായ മദഗജരാജയുടെ പ്രമോഷൻ പരിപാടിയിൽ അസുഖബാധിതനായി ആണ് വിശാൽ എത്തിയത്. പ്രേക്ഷകരെ അഭിസംബോധന ചെയ്യാൻ വേദിയിലേക്ക് നടക്കാൻ പാടുപെടുകയും സംസാരിക്കുമ്പോൾ വിറയ്ക്കുന്ന കൈകളുമായി നിൽക്കുന്ന വിശാലിന്റെ ആരോഗ്യ നിലയിൽ ആരാധകർ ഏറെ ആശങ്കയിലായിരുന്നു. നിരവധി അഭ്യൂഹങ്ങളും വിശാലിന്റെ ആരോഗ്യനിലയെ പറ്റി പുറത്തുവന്നിട്ടും ഉണ്ടായിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്കും ആശങ്കയ്ക്കും ഇടയിൽ ഗായിക സുചിത്ര സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ് . 'കർമ്മ'യാണ് വിശാലിന് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കിയതെന്ന് തരത്തിലുള്ള അടികുറിപ്പാണ് സുചിത്ര തന്റെ വിഡിയോയ്ക്ക് നൽകിയത്. വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്. മുൻ ഭർത്താവ് കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി തൻ്റെ വാതിലിൽ മുട്ടുകയായിരുന്നെന്ന് വീഡിയോയിലൂടെ സുചിത്ര പറയുന്നു.
, "നിങ്ങൾ ആരാധകർ വളരെ വിലകുറഞ്ഞവരാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയും. അന്നത്തെ എൻ്റെ ഭർത്താവ് കാർത്തിക് ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ട് കേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു.
പിന്നെ, അയാളെ അകത്തേക്ക് വിടാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഞാൻ സമ്മതിച്ചില്ല. വിശാൽ വൈൻ കുപ്പി എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന് അറിയാലോ അല്ലേയെന്നു . കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു, കുപ്പി ഗൗതം മേനോൻ്റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു.പിന്നീട് ഞാൻ വാതിലടച്ച് ആ സംഭാഷണം അവസാനിപ്പിച്ചു. അതുകൊണ്ട് വിശാലിനെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” സാമൂഹ്യമാധ്യമണങ്ങളിൽ സുചിത്ര പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
ആരാധകരും സഹപ്രവർത്തകരും വിശാലിൻ്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിക്കുമ്പോൾ സുചിത്രയുടെ പരാമർശങ്ങൾ വിവാദങ്ങൾക്ക് തിരി കൊളിത്തിയിരിക്കുകയാണ്.
ഇത്തരം വിവാദ പരാമർശങ്ങളുടെ പേരിൽ സുചിത്ര വാർത്തയിൽ നിറയുന്നത് ഏത് ആദ്യമല്ല . തൻ്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിനു ധനുഷുമായി ബന്ധമുണ്ടെന്നും, കൂടാതെ മറ്റു സെലിബ്രിറ്റീസിനെ കുറിച്ച് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിടുകയും സുചിത്ര ചെയ്തിരുന്നു.