'കുഴിയിൽ വീഴുന്ന കഥാപാത്രമായി ആദ്യം ഉദ്ദേശിച്ചിരുന്നത് എന്നെ' : ആസിഫ് അലി
2024 ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു സർവൈവൽ ത്രില്ലറായ മഞ്ഞുമേൽ ബോയ്സ്. ചിത്രത്തിലെ ഒരു വേഷത്തിലേക്ക് തന്നെ ആദ്യം പരിഗണിച്ചിരുന്നതായി നടൻ ആസിഫ് അലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ ആണ് , ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് ആസിഫ് അലി പങ്കുവെച്ചത്. ചിദംബരത്തിന്റെ ആദ്യ സിനിമ മുതൽ ചിദംബരവും താനും പ്രോജക്ടിനെക്കുറിച്ച് ഒന്നിലധികം ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. മഞ്ഞുമ്മേൽ ബോയ്‌സിൽ കുഴിയിൽ വീഴുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്ന താരം താനാണ് എന്നും ആസിഫ് അലി വെളിപ്പെടുത്തി.
സിനിമയിൽ കഥാപാത്രം ചെലുത്തുന്ന നിർണായക സ്വാധീനത്തെക്കുറിച്ച് കേട്ട ശേഷം മറ്റാരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞതായും ആസിഫ് അലി പറയുന്നു .
“ചിദംബരവും ഞാനും ആദ്യ സിനിമ മുതൽ ഒന്നിക്കാനുള്ള ചർച്ചകൾ നടന്നിരുന്നു. മഞ്ഞുമേൽ ബോയിസിൽ ആദ്യം കുഴിയിൽ വീഴുന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് ഞാനായിരുന്നു. എൻ്റെ കാസ്റ്റിംഗ് സിനിമയ്ക്ക് ഒരു ബാധ്യതയാകാൻ സാധ്യതയുള്ളതിനാലാണ് പ്രാരംഭ കാസ്റ്റിംഗ് മാറ്റിയത്.” - ആസിഫ് അലി പറഞ്ഞു.
അതിനാൽ ആണ് പിന്നീട് ആ കഥാപാത്രം ശ്രീനാഥ് ഭാസിയിലേയ്ക്ക് എത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മഞ്ഞുമേൽ ബോയിസിൽ ദീപക് പറമ്പോൾ, ബാലു വർഗീസ്, ലാൽ ജൂനിയർ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കിഷ്കിന്ധ കാണ്ഡത്തിൻ്റെ വലിയ വിജയത്തിന് ശേഷം, ആസിഫ് അലി അടുത്തതായി തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് രേഖാചിത്രം. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ത്രില്ലർ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെയും കേന്ദ്രീകരിക്കുന്നു.ചിത്രം ജനുവരി 9ന് റിലീസ് ചെയ്യും.