ഇന്ന് ആസിഫ് അലി എങ്കിൽ അന്ന് അല്ലു അർജുൻ; നയൻതാരയുടെ വീഡിയോ പുറത്ത്

സംഗീത സംവിധായകൻ രമേഷ് നാരായൺ ആസിഫ് അലിയിൽ നിന്നും മൊമന്റോ സ്വീകരിക്കാൻ വിസമ്മതിച്ച വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടി നയൻതാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അല്ലു അർജുനിൽ നിന്നും പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിച്ച നടിയുടെ പഴയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

2016ലെ സൈമ അവാർഡ് വേദിയിൽ ആയിരുന്നു സംഭവം. നയൻതാര അല്ലു അർജുനിൽ നിന്നു പുരസ്‌കാരം സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന്റെ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ആയിരുന്നു നയൻതാര നേടിയത്.


എന്നാൽ അല്ലു അർജുനിൽ നിന്ന് ലഭിച്ച അവാർഡ് തിരികെ നൽകുകയും സിനിമയുടെ സംവിധായകനും ഭാവി ഭർത്താവുമായ വിഘ്നേശ് ശിവനിൽ നിന്ന് താരം അവാർഡ് സ്വീകരിക്കുകയുമായിരുന്നു. ”നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നാനും റൗഡി താന്റെ സംവിധായകനിൽ നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞാണ് അല്ലു അർജുൻ നൽകിയ പുരസ്‌കാരം നയൻതാര തിരികെ നൽകിയത്.

നയൻതാരയുടെ അഭ്യർത്ഥനയെ തുടർന്ന് ഒരു ചിരിയോടെ അല്ലു അർജുൻ പിൻവലിയുകയും വിഘ്നേശ് ശിവൻ വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്‌കാരം സമ്മാനിക്കുകയും ചെയുകയുമായിരുന്നു. നയൻതാര അല്ലു അർജുനോട് കാണിച്ച പെരുമാറ്റം നടന്റെ ആരാധകരിൽ വിദ്വേഷം ഉയർത്തിയിരുന്നു.

അന്ന് നയൻതാരയ്ക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും ഉണ്ടായി. എട്ട് വർഷം മുമ്പ് നടന്ന ഈ സംഭവത്തെ തുടർന്ന് നയൻതാരയും അല്ലു അർജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം.

Related Articles
Next Story