ഒരാൾ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാൽ തെളിവിനായി സെൽഫി എടുക്കാനാകുമോ: ഷീല
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗികാതിക്ര ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയത് കണ്ടപ്പോൾ അത്ഭുതവും സങ്കടവും തോന്നിയെന്ന് നടി ഷീല. പരാതിയുമായി പോയാലും എന്ത് തെളിവ് കാണിക്കാനാകും, ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവിന് വേണ്ടി സെൽഫി എടുക്കാനാകുമോ എന്നാണ് ഷീല ചോദിക്കുന്നത്.
പരാതിയുമായി പൊലീസിന്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫി എടുക്കാനാകുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കാനാകുമോ.
അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക എന്നാണ് ഷീല ചോദിക്കുന്നത്. ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ടെന്നും ഷീല പറയുന്നുണ്ട്
കൂടാതെ പവർഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും തനിക്കും തുല്യ പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഷീല വ്യക്തമാക്കുന്നുണ്ട്. സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എന്റെ പേരിലുള്ള സിനിമകൾ വന്നിട്ടു പോലും എനിക്ക് പുരുഷന്മാരെക്കാൾ വേതനം കിട്ടിയിട്ടില്ല. പണം തരില്ല അവർ എന്നാണ് ഷീല പറയുന്നത്.