ചിത്രം വിജയിച്ചാൽ ഇതുപോലെയുള്ള ഡൊമിനിക്ക് ചിത്രങ്ങൾക്ക് ഞാൻ തയാറാണ്- ജി വി എം പറയുന്നു.

കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളടക്കം 20 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയിൽ തുടരുകയും ചെയ്ത സംവിധായകൻ ആണ് ഗൗതം വാസുദേവ് ​​മേനോൻ.

തൻ്റെ ആദ്യ മലയാളം സംവിധാനമായ ചിത്രമായ ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സിലൂടെ ജന്മ നാട്ടിലേയ്ക്ക് എത്തിയപോലെയാണ് സംവിധായകന്.

ജനുവരി 23 ന് തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

തനിക്ക് ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും വളരെക്കാലമായി ശ്രമിച്ചു, എങ്ങനെയോ ഒടുവിൽ തന്റെ സ്വപ്നം നടന്നെന്നും ജിവിഎം പറയുന്നു.

''ഡോ നീരജ്, ഡോ സൂരജ് എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാകൃത്തുക്കൾ. മഞ്ജു വാര്യർ വഴിയാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. ആദ്യം മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നു മഞ്ജുവാര്യരുമായി ചർച്ചകൾ നടത്തിയത്. എന്നാൽ അത് നടന്നില്ല. എന്നാൽ ആ വഴി ഡോ. നീരജുമായി സൗഹൃദം ഉണ്ടായി. അങ്ങനെയാണ് ഡൊമിനിക്കിൻ്റെയും ലേഡീസ് പേഴ്‌സിൻ്റെ കഥ ഞങ്ങൾ ചർച്ച ചെയ്യുന്നത്. കഥ കേട്ടപ്പോൾ തന്നെ ഈ കഥാപാത്രത്തിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. അവർക്ക് ചിത്രം മലയാളത്തിലെ മറ്റു ചില അഭിനേതാക്കളെ വെച്ച് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ അത് മമ്മൂട്ടി സാറിനെ വെച്ച് ചെയ്യണം എന്ന താല്പര്യം ആയിരുന്നു എനിക്ക്. അങ്ങനെ ഞാൻ മമ്മൂട്ടി സാറുമായി സംസാരിച്ചു, അതിനു ശേഷം സാർ തന്നെ ചിത്രം നിർമ്മിക്കാമെന്നു പറഞ്ഞു. അങ്ങനെയാണ് ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ് ഉണ്ടാകുന്നത്. -

മമ്മൂക്കയുടെ ബ്രമയുഗം, നൻപകൽ നേരത്ത് മയക്കം, കാതൽ: ദി കോർ, കണ്ണൂർ സ്ക്വാഡ് തുടങ്ങി മിക്കവാറും എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ് പോലെ കണ്ണടച്ച് ചിത്രീകരിക്കാവുന്ന സിനിമകൾ എനിക്കിഷ്ടമാണ്; എളുപ്പമുള്ള സിനിമയാണെന്നല്ല. എന്നാൽ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയായ ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് അതിൽ നിന്ന് വളരെ വ്യത്യസ്തമാണ്, കാരണം ഇത് വളരെ യഥാർത്ഥവും ലളിതവുമാണ്. ഈ വ്യക്തി നിങ്ങളുടെ അയൽക്കാരനായിരിക്കാം.

ആദ്യ മലയാള ചിത്രമെന്ന നിലയിൽ ഞാൻ അഭിമാനത്തോടെ ആണ് നില്കുന്നത്. ഞാൻ തെലുങ്കിലും ഹിന്ദിയിലും സിനിമകൾ ചെയ്തിട്ടുണ്ട്, പക്ഷേ ഇത് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു. ഞാൻ സത്യസന്ധമായി ഓരോ സിനിമയും എൻ്റെ ആദ്യ ചിത്രമായാണ് കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ഡൊമിനിക്കിനെയും ഇഷ്ടമായത്, ചിത്രത്തിന്റെ തുടർച്ചയ്ക്ക് ഞാൻ റെഡി ആണ്. ചിത്രം വിജയിച്ചാൽ ഇതുപോലെയുള്ള ഡൊമിനിക്ക് ചിത്രങ്ങൾക്ക് ഞാൻ തയാറാണ്- ജി വി എം പറയുന്നു.

Related Articles
Next Story