നിങ്ങളെക്കൊണ്ട് കഴിയില്ല എന്ന് അവർ പറഞ്ഞാൽ, നിവിൻ പോളിയ്ക്ക് കഴിയുമെന്ന് പറഞ്ഞേക്ക് ; ഹേറ്റേഴ്സിന് മറുപടി നൽകി നിവിന്റെ സ്റ്റൈലിഷ് ലുക്ക്

മലയാള സിനിമ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ്. കുറച്ചു നാളുകൾക്ക് മുൻപ് വരെ താരത്തിന്റെ ശരീരത്തിനെ പറ്റിയും, ചിത്രങ്ങളെ പറ്റിയും വളരെ മോശമായ രീതിയിൽ ആയിരുന്നു മലയാളികളുടെ പ്രതികരണങ്ങൾ. എന്നാൽ ഇപ്പോൾ താരത്തിന്റെ വൻ മേയ്ക്ക് ഓവർ തരംഗമാകുകയാണ്. ഒരു പരുപാടിയിൽ വിഡിയോ എടുക്കുമ്പോൾ കാമറ നോക്കി കണ്ണാടികാണിക്കുന്ന നിവിൻ വീഡിയോ ആയിരുന്നു ആദ്യം വൈറലായത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 2025ലെ പ്രേമത്തിലെ ജോർജിനെപ്പോലെ ഉണ്ട് ഇപ്പോൾ തരാം എന്ന രീതിയിൽ ആയിരുന്നു വീഡിയോ വൈറലായത്. തുടർന്ന് താരത്തിന്റെ കിടിലൻ ലുക്കിലുള്ള ചചിത്രങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായതോടെ പഴയ നിവിനെ തിരിച്ചു കിട്ടിയ ആഘോഷത്തിൽ ആണ് ആരാധകർ.
ഇപ്പോൾ സമൂഹ മാധ്യമത്തിൽ തീ പോലെ പടരുന്നത് ക്ലാസിക് റെട്രോ ഫീൽ നൽകുന്ന നിവിന്റെ അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ്. പുതിയ ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ചിത്രങ്ങളാണ് വൈറലായത്. ' നിങ്ങളെക്കൊണ്ട് കഴിയില്ല എന്ന് അവർ പറഞ്ഞാൽ ' എന്ന കാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഗംഭീര മേക്കോവർ നടത്തിയ നിവിൻ ഹേറ്റേഴ്സിന് മറുപടി നൽകിയിരിക്കുകയാണ്.താരങ്ങളടക്കം നിരവധിപേരാണ് നിവിന്റെ ഈ മാറ്റത്തിൽ സന്തോഷിച്ച് കമെന്റുമായി എത്തുന്നത്. ആ ജാക്കറ്റ് തരാവോ... വാങ്ങാൻ നോക്കിയിട്ട് കിട്ടുന്നില്ല.. തണുത്തിട്ടും വയ്യ..", "പ്രേമത്തിലെ ജോർജിന്‍റെ ലുക്ക് തിരിച്ചു കിട്ടിയെ", "അടുത്ത വൈറൽ ആവാൻ പോകുന്ന ഫോട്ടോ", തുടങ്ങീ നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഇതിനിടയിൽ, നിവിൻ പോളിയുടെ ഏറ്റവും പുതിയ ലുക്കിനെക്കുറിച്ച് നടനും സംവിധായകനുമായ ആര്യന്‍ രമണി ഗിരിജാവല്ലഭൻ പങ്കുവെച്ച കുറിപ്പ് ശ്രെധേയമാണ്. ആര്യന്റെ കുറിപ്പിൽ നിന്നും :
‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും രണ്ടുമാസം കഴിഞ്ഞ് നിവിന്റെ ഫ്‌ളാറ്റില്‍വച്ച കണ്ടപ്പോൾ താരത്തിനുണ്ടായ മാറ്റമാണ് ആര്യൻ പങ്കുവെച്ചിരിക്കുന്നത്.
'ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്ന് പുള്ളിയുടെ കാരവനിൽ കയറിയതും ഞാൻ ഒന്ന് ഞെട്ടി.കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടയ്ക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം -വാക്കിലും നോക്കിലും ഒരു പുതു തെളിച്ചം.ചിരിക്കൊക്കെ ആ ഒരു പഴയ ചാം, ആ ഒരു അഴക്. ഐവ. ചെക്കന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.. - ഞാൻ മനസ്സിൽ പറഞ്ഞൂ. കാരവനിൽ കയറിയ പാടെ ആശാൻ വന്ന് ഇങ്ങോട്ട് കൈ തന്ന് ഹെഡ്ഡിങ്. ‘‘എന്താണ്.. മോനേ.. സുഖല്ലേ..?’’ പുഞ്ചിരിതൂകിയുള്ള ആ ഒരു ‘നിവിൻ ശൈലി’യിലുള്ള ചോദിക്കലിൽ മനസ്സിലായി.ആള് പൊളി മൂഡിൽ ആണ്.
നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട.. ഇനി ഒരു വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ… എന്നാണ് നിവിൻ എന്നോട് പറഞ്ഞത് --
അതേസമയം, ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്സ് സൂപ്പർ ഹീറോ ചിത്രത്തിൽ നായകനാകുകയാണ് നിവിൻ. 'മൾട്ടിവേഴ്സ് മന്മഥൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആദിത്യൻ ചന്ദ്രശേഖർ ആണ് സംവിധാനം ചെയ്യുന്നത്. കരിക്കിന്റെ ആവറേജ് അമ്പിളി എന്ന സീരിസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആദിത്യൻ ചന്ദ്രശേഖർ. കൂടാതെ റാം സംവിധാനം ചെയ്യുന്ന 'ഏഴു കടല്‍ ഏഴു മലൈ' , 'ആക്ഷൻ ഹീറോ ബിജു 2', ഡിയർ സ്റ്റുഡന്റസ് എന്നിവയാണ് നിവിന്റെ പുതിയ ചിത്രങ്ങൾ.