Begin typing your search above and press return to search.
സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ ഞാൻ വരില്ല; വേദിയിലേക്ക് കയറാതെ ബൈജുവിന്റെ പ്രതിഷേധം
If you call me a superstar, I won't come; Baiju's protest without going to the stage
സൂപ്പർ സ്റ്റാർ എന്ന് വിളിച്ച് സ്വാഗതം ചെയ്തതിൽ സ്റ്റേജിലേക്ക് കയറാതെ പ്രതിഷേധിച്ച് നടൻ ബൈജു. ‘സൂപ്പർ സ്റ്റാർ’ എന്ന വിശേഷണം മാറ്റി പറഞ്ഞാൽ മാത്രമേ വേദിയിലേക്കു വരൂ എന്ന് ബൈജു പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘നുണക്കുഴി’ എന്ന സിനിമയുടെ സക്‌സസ് ഇവന്റിലാണ് സംഭവം.
സൂപ്പർ സ്റ്റാർ ബൈജു എന്ന് സംബോധന ചെയ്തു തന്നെ വേദിയിലേക്ക് ക്ഷണിച്ച അവതാരകയോട് അപ്പോൾ തന്നെ തന്റെ പ്രതിഷേധം ബൈജു അറിയിക്കുകയായിരുന്നു. ‘അവരോട് തിരുത്തി പറയാൻ പറ’ എന്ന് ബൈജു പറയുന്നതും വീഡിയോയിൽ കേൾക്കാം.
പിന്നീട് അവതാരക ക്ഷമ ചോദിച്ചതിന് ശേഷം ‘ഞാൻ അങ്ങയെ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് എനിക്ക് അങ്ങ് സൂപ്പർസ്റ്റാർ ആണ്’ എന്നു പറഞ്ഞുകൊണ്ട് വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉടൻ തന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബൈജു വേദിയിൽ എത്തുകയായിരുന്നു.
Next Story