സിനിമ ഇഷ്ടമായില്ലെങ്കിൽ മടങ്ങി പോകാം, പണം തിരികെ നൽകും
ഇന്ത്യയിലെ പ്രമുഖ തിയേറ്റർ ശൃംഖലയായ പി വി ആർ ഇനോക്സ് ഫ്ലെക്സി ഷോയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഫ്ലെക്സി ഷോ പ്രേക്ഷകർക്ക് അവർ കാണുന്നതിന് മാത്രം പണം നൽകുന്ന സൗകര്യം ആണ്. ഒരു ഉപഭോക്താവ് എന്ത് കാരണം കൊണ്ടാണെങ്കിലും ഒരു സിനിമയുടെ ഇടയിൽ മടങ്ങി പോവുകയാണെങ്കിൽ ആ കാണുന്ന സമയത്തിനുള്ള പണം മാത്രം ഈടാക്കി ബാക്കി തിരികെ നൽകുന്നതിനെയാണ് ഫ്ലെക്സി ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. ''ഒടിടിയിലും മറ്റും ഉപയോക്താക്കളുടെ നിയന്ത്രണത്തില്‍ കണ്ടന്‍റ് ലഭിക്കുന്ന കാലത്ത് തീയറ്റര്‍ കണ്ടന്‍റിലെ കാര്‍ശന നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു " പിവിആര്‍ ഇനോക്സ് സിഇഒ പദ്ധതി അവതരിപ്പിച്ച് വിശദീകരിച്ചു.
മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയല്‍ റണ്‍ നടത്തുകയാണെന്നും, അതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ വളരെ ഗുണകരമായെന്നും പിവിആര്‍ പറയുന്നു.ആദ്യ ഘട്ടത്തിൽ പി വി ആർ ഏത് ദില്ലിയിലും ഗുരുഗ്രമിലും അവതരിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ നിരവധി നഗരങ്ങളിലേയ്ക്ക് ഈ സൗകര്യം ഒരുക്കും.