''വായ തുറന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാലോ ..''; അശ്ലീല പരാമർശം നടത്തിയ രൺവീർ അലാബാദിയ വിവാദത്തിൽ എ ആർ റഹ്മാൻ

കഴിഞ്ഞ ദിവസം ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് എന്ന ഷോയിൽ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർമാർക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തിരുന്നു.എന്നാൽ സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയുടെ സമീപകാല എപ്പിസോഡിൽ രൺവീർ അലാബാദിയ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല.പരിപാടിയിൽ പങ്കെടുത്ത റെയ്‌നയ്ക്കും മറ്റ് സോഷ്യൽ മീഡിയ താരങ്ങൾക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ ആണ് യു ട്യൂബർമാർക്കെതിരെ പ്രതിഷേധം അറിയിച്ചത്.
ഇപ്പോൾ സംഗീതസംവിധായകൻ എആർ റഹ്മാൻ ഉൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾ ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇംതിയാസ് അലി, മനോജ് ബാജ്‌പേയ്, മറ്റ് താരങ്ങൾ എന്നിവർക്ക് ശേഷമാണ് എആർ റഹ്‌മാൻ വിവാദത്തിലെ ആരുടെയും പേര് പറയാതെ ഇത് പരാമര്‍ശിച്ചത്.വിക്കി കൗശൽ അഭിനയിച്ച ഛാവയുടെ സംഗീത ലോഞ്ച് ചടങ്ങിൽ പങ്കെടുത്തപ്പോൾ, ചിത്രത്തിലെ സംഗീതത്തെ വിവരിക്കാൻ മൂന്ന് ഇമോജികൾ ഉപയോഗിക്കാൻ വിക്കി കൗശല്‍ റഹ്മാനോട് ആവശ്യപ്പെട്ടു.
ഇതിനോട് പ്രതികരിച്ച് റഹ്മാൻ പറഞ്ഞു, "ആദ്യം വായ പൊത്തി."വായ തുറന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ആഴ്‌ച നാമെല്ലാവരും കണ്ടുവെന്ന് അദ്ദേഹം കളിയായി പറഞ്ഞു. ഈ പരാമര്‍ശം പരാമർശം സദസ്സിനെ രസിപ്പിച്ചു. വിക്കി കൗശലും പൊട്ടിച്ചിരിച്ചു.
വിവാദത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
വീഡിയോ വൈറൽ ആയതിനെ തുടർന്ന് തിങ്കളാഴ്ച രൺവീർ അള്ളാബാദിയ തൻ്റെ അംഗീകരിച്ച് മാപ്പ് പറഞ്ഞു വീഡിയോയോ സാമൂഹ്യ മാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു . സമയ് റെയ്നയും മാപ്പ് പറഞ്ഞിരുന്നു
സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയിൽ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമർശമാണ് കഴിഞ്ഞ ദിവസം വിവാദമായത്. രൺവീർ അലഹബാദിയ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദം ഉയര്‍ന്നതോടെ ഷോയുടെ എപ്പിസോഡ് നീക്കം ചെയ്തു.
അതേ സമയം ഇതേ ഷോയില്‍ കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും വന്‍ വിവാദമായിട്ടുണ്ട്. കോമേഡിയൻ ജസ്പ്രീത് സിങ്ങിൻ്റെ ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റിലെ കേരളത്തെക്കുറിച്ചുള്ള പ്രസ്താവനയും പ്രകോപനം ഉണ്ടാക്കിയത് .ജസ്പ്രീത് സിംഗ് കേരളത്തെ പരിഹസിക്കുന്ന ഒരു ക്ലിപ്പ് വൈറലായിരുന്നു.