'രോമാഞ്ചം ആണെങ്കിലും കുളിര് കോരിപ്പിച്ചാലും'എടുത്തിട്ടാൽ പണി കിട്ടും; താകീതുമായി പാർവതി കൃഷ്ണ

തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനോട് പല നടിമാരും പ്രതികരിച്ചിട്ടുണ്ട്.ഇപ്പോഴിതാ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാര്‍വ്വതി കൃഷ്ണ.തന്‍റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ വളരെ മോശമായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ, ടെലിവിഷൻ താരം പാർവതി ആർ കൃഷ്ണ എത്തിയത്. നിയമപരമായി മുന്നോട്ടുപോയി ഈ പേജ് പൂട്ടിച്ചെന്നും തന്നെക്കുറിച്ച് ഇനിയും ഇത്തരം പോസ്റ്റുകൾ കണ്ടാൽ ഈ രീതിയിൽ തന്നെയായിരിക്കും പ്രതികരണമെന്നും താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. ആവശ്യമില്ലാതെ തന്നോട് കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും എന്നും പാര്‍വതി വ്യക്തമാക്കി.
'' വളരെ ഗൗരവമുള്ളതും വിഷമമുണ്ടാക്കിയതുമായ ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോ ഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഞാൻ കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണ്.എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. രോമാഞ്ചം മീഡിയ എന്ന ഒരു ഒരു മീഡിയ, അതിലെ ഏതോ ഒരു വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണുന്ന ഭാഗം കഷ്ടപ്പെട്ട് സൂം ചെയ്ത് അത് കട്ട് ചെയ്ത് അവരുടെ പേജിൽ പോസ്റ്റ് ചെയ്തു. വേറെയും ഒരുപാട് പേജുകളില്‍ ഇത് ഇട്ടിട്ടുണ്ട്. അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. അതോടെ അവരുടെ അക്കൗണ്ടും പോയി.
ആവശ്യമില്ലാതെ എന്റെ അടുത്ത് കൊഞ്ചാനോ കുഴയാനോ വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്റെ വായില്‍ ഇരിക്കുന്ന പച്ചത്തെറി കേള്‍ക്കും. എന്റെ ഒരു വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാത്ത രീതിയില്‍ ഇടുകയോ, അതില്‍ കിടന്നു പണിയുകയോ ചെയ്താല്‍ നല്ല പണി വാങ്ങിക്കും.
ഇത് ഭീഷണി ഒന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ പറഞ്ഞതാണ്. ഇതിനെതിരെ നിയമപരമായി ഞാന്‍ നീങ്ങിയിരിക്കും. അങ്ങനെയാണ് അവന്റെ അക്കൗണ്ട് പോയത്. അതുപോലെ മറ്റുള്ളവരുടെ പേജും ഞാന്‍ പൂട്ടിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ ഫോട്ടോകളോ വീഡിയോകളോ ഇട്ടാല്‍ പണി കിട്ടും,''. വീഡിയോയിൽ പാർവതി പറഞ്ഞു.
ഈ വിഷയത്തിൽ മറ്റുള്ളവരാരും പ്രതികരിക്കാതെയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.. എന്ത് രോമാഞ്ചം ആണെങ്കിലും കുളിര് കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ശരി ആവശ്യമില്ലാതെ എന്റെ സാധനം എടുത്തിട്ടാൽ പണി കിട്ടും എന്ന താക്കീതും വിഡിയോയോയിലൂടെ പാർവതി നൽകുന്നുണ്ട്.