'ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട് '; ടോവിനോയെ കൂട്ടുപിടിച്ച് സൂരജ് വെഞ്ഞാറമൂട് വീണ്ടും ഒരു 'ബേസിൽ സംഭവം' സുരാജിന് സംഭവിച്ചപ്പോൾ...

നടനും സംവിധായകനുമായ ബേസിൽ ജോസഫ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് എയറിൽ കേറിയിരുന്നു. കോഴിക്കോട് നടന്ന സൂപ്പർലീഗ് ഫുട്ബോൾ ഫൈനലിന്റെ സമാപന ചടങ്ങിൽ മെഡൽ വിതരണത്തിനിടെ ഒരു താരത്തിന് നേരെ ബേസിൽ കൈനീട്ടിയിട്ടും കാണാതെ സമീപത്തുണ്ടായിരുന്ന പൃഥ്വിരാജിന് ആണ് താരം കൈ കൊടുത്തത്. വീഡിയോ വൈറലായതോടെ നിരവധി ട്രോളുകൾ ആയിരുന്നു താരം ഏറ്റുവാങ്ങിയത്. ഇതിനെ രസകരമായ മറ്റൊരു കാര്യം എന്താണെന്നാൽ , ട്രോളുകൾക്ക് 'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ' എന്ന് പറഞ്ഞു ബേസിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനു മറുപടിയായി സഞ്ജു സാംസൺ, ടോവിനോ തോമസ്, നസ്രിയ നസിം എന്നിവർ കളിയാക്കികൊണ്ട് ബേസിലിന്റെ പോസ്റ്റിനു കമന്റ് ചെയ്തിരുന്നു.സോഷ്യൽ ലോകം ഈ സിനിമ താരങ്ങളുടെ സൗഹൃദവും ട്രോളുകളും വളരെ രസകരമായി ആണ് എടുത്തതും.

എന്നാൽ ഇപ്പോൾ വീണ്ടുമൊരു ' ബേസിൽ സംഭവം ' അരങ്ങേറിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ഇ ഡി ( എക്സ്ട്രാ ഡീസന്റ് )യുടെ ഓഡിയോ ലോഞ്ച് ഇവന്റിൽ നടി ഗ്രേസ് ആന്റണിയ്ക്ക് സുരാജ് വെഞ്ഞാറമൂട് കൈ കൊടുക്കാൻ നീട്ടിയെങ്കിലും നടി ശ്രെദ്ധിക്കാതെ മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ കയ്യിൽ തട്ടിയതുകൊണ്ട് മാത്രം ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയുമായിരുന്നു.

എന്നാൽ സുരാജിന് കൈ കൊടുക്കാതെ മുന്നോട്ട് പോയ ഗ്രേസിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തിൽ എത്തിയപ്പോൾ ആണ് ' വീണ്ടുമൊരു ബേസിൽ സംഭവം സുരാജിന് സംഭവിച്ചത് ' വൈറലായത്.

എന്നാൽ വിഡിയോയ്ക്ക് താഴെ ‘‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’’ എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’ എന്നായിരുന്നു സുരാജിന്റെ കമന്റ്.ഒപ്പമുണ്ടായിരുന്നു ടോവിനോയുടെ കമന്റ് ആണ് കൂടുതൽ ശ്രെദ്ധനേടിയത്. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’’ എന്നായിരുന്നു ടൊവിനോ നൽകിയ കമെന്റ്.

മുൻപ് ഒരു സിനിമയുടെ പൂജയ്ക്കിടെ ടോവിനോയ്ക്കും സമാനായ ഒരു സംഭവം നടന്നിരുന്നു. പൂജാരി ആരതി നൽകിയപ്പോൾ തരാം കൈ നീട്ടിയെങ്കിലും ടോവിനോയെ കാണാതെ പൂജാരി പോവുകയും അടുത്ത് നിന്ന ബേസിൽ ജോസഫ് ഏതു കണ്ടു കളിയാക്കി ചിരിക്കുന്നതുമായ വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. ടോവിനോ അതിനു പകരമായി ബസിലിനോട് പക വീട്ടുകയാണ് എന്നാണ് വീഡിയോയ്ക്ക് ചിലർ കമന്റ് ചെയ്യുന്നത്.

Related Articles
Next Story