"സിനിമയിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് നിർമ്മാതാക്കൾക്ക് മാത്രം ''. താരങ്ങളെ വിമർശിച്ച് ബി ജെ പി നേതാവ്

സിനിമ സമരത്തെ ചൊല്ലി നിർമ്മാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കം മുറുകുകയാണ്. ആൾബലംകൊണ്ടും പിന്തുണകൊണ്ടും മുന്നിൽ നിൽക്കുന്നത് സിനിമ സമരത്തെ എതിർക്കുന്ന താരങ്ങളുടെ പക്ഷം തന്നെയാണ്. മന്ത്രിയടക്കം വിഷയത്തിൽ ഇടപെടാതെ സംഘടനയിൽ ഉള്ളവർ തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ നിർമ്മാതാക്കളുടെ നിലപാടുകൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. സിനിമ വ്യവസായത്തിൽ നിർമ്മാതാവിന് ഒഴികെ മറ്റാർക്കും നഷ്ടം സഹിക്കേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിർമ്മാതാക്കളുടെ നിലപാടുകളെ പിന്തുണച്ചത്. മലയാളത്തിൽ ഈ വർഷം ഇറങ്ങിയിട്ടുള്ള ചലചിത്രങ്ങളും അവയുടെ ഷെയറും സംബന്ധിച്ച ലിസ്റ്റിനൊപ്പം താരങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.

" സൂപ്പർ താര രാജാക്കന്മാരെ , സിനിമ ഒരു സംഘ ഗാനമാണ്.അത് ആർക്കും ഒറ്റയ്ക്ക് പാടാൻ കഴിയില്ല. അത് മറക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

തിരക്കഥാകൃത്ത് ജോൺപോളിനൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഒരു നിർമ്മാതാവിനെ കണ്ടുമുട്ടിയ കാര്യം അദ്ദേഹം പറയുന്നു. ഭക്ഷണം കഴിച്ചു തിരികെ വണ്ടിയിൽ കയറിയപ്പോഴാണ് ആ ഹോട്ടൽ നടത്തുന്ന ആൾ പത്തിലേറെ ഹിറ്റ് സിനിമകൾ ചെയ്ത നിർമ്മാതാവാണെന്ന് ജോൺ പോൾ പറഞ്ഞതെന്നും രാധാകൃഷ്ണൻ തന്ററെ പോസ്‌റ്റിൽ പറയുന്നു. ഇങ്ങനെ സിനിമയിൽ പ്രൊഡ്യൂസർമാർ നേരിടുന്ന നഷ്ടത്തെ കുറിച്ച് പറയുന്ന രാധാകൃഷ്ണൻ പ്രേക്ഷകർ സാധാരണ ജനങ്ങളാണെന്നും അവരെ വെറുപ്പിക്കരുതെന്നും താരങ്ങളോട് പറയുന്നു.

Related Articles
Next Story