അസഭ്യ വർഷവും, നഗ്നത പ്രദർശനവും;വീണ്ടു വിവാദങ്ങളിൽപ്പെട്ട് വിനായകൻ

പൊതുസ്ഥലത്ത് മോശം പെരുമാറ്റം മൂലം വിനായകൻ പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന ഇയാൾ പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇന്നലെ വിനായകന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. അയൽക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന വിനായകന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വിഡിയോയിൽ വിനായകൻ സ്വന്തം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുകയും അസഭ്യം വർഷം നടത്തുന്നതും കാണാം. അസഭ്യം പറയുന്നതിനിടയിൽ വിനായകൻ കാല് നിലത്തുറയ്ക്കാതെ കുഴഞ്ഞു വീഴുന്നതും, വസ്ത്രം മാറ്റി നഗ്നത പ്രദർശനവും നടത്തുന്നത് ആണ് വിഡിയോയിൽ. ഇയാൾ മദ്യലഹരിയിലോ , മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്‍തിട്ട് ഉണ്ടാകാം. അതിനാൽ ആണ് കാല് നിലത്തുറയ്ക്കാതെ ഇടയ്ക്ക് നിലത്തു വീഴുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ, വിനായകനെതിരെ കടുത്ത രോക്ഷത്തിലാണ് ആളുകൾ. "നടനോ മദ്യപാനിയോ ? ഇയാളെ അഭിനയത്തിൽ നിന്ന് വിലക്കണം." എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ലഭിച്ച കമെന്റ്. ''നല്ല നടനായതുകൊണ്ട് നല്ല മനുഷ്യനാകണമെന്നില്ല ''എന്നായിരുന്നു മറ്റൊരു കമെന്റ്.

ഇതാദ്യമായല്ല പൊതുസ്ഥലങ്ങളിലെ മോശം പെരുമാറ്റത്തിൻ്റെ പേരിൽ വിനായകൻ ശ്രദ്ധ നേടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ്, ഗോവയിലെ ഒരു കടയിലെ കച്ചവടക്കാരനുമായി തർക്കിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് വിനായകൻ വിമർശനങ്ങൾ നേരിട്ടിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും പൊതുജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

2024 സെപ്റ്റംബറിൽ വിനായകനെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു . ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥർ മദ്യപിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് വിമാനത്താവളത്തിൽ സംഘർഷമുണ്ടാക്കിയതിന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒരു വർഷം മുൻപ് കുടുംബ തർക്കം തീർക്കാനായി പൊലീസുകാരെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയിരുന്നു. ഇതിനു ശേഷം കൊച്ചി നോർത്ത് സ്റ്റേഷനിൽ എത്തിയ വിനായകൻ സ്റ്റേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. പോലീസ് സ്റ്റേഷനിൽ പുകവയ്ക്കുകയൂം, അതിനു പിഴ ചുമത്തിയ പോലീസുകാരോട് സ്റ്റേഷന് ഉള്ളി കയറി അസഭ്യം പറഞ്ഞിരുന്നു. മദ്യലഹരിയിലായിരുന്നു വിനായകന്റെ പ്രകടനം. ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.

Related Articles
Next Story