ഇന്ത്യൻ വന്നു ഇനി രായന്റെ ഊഴം
ജൂലൈ 26നാണ് ചിത്രത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമൽ ഹസൻ നായകനായി വന്ന ഇന്ത്യൻ 2 തിയറ്ററുകളിൽ പ്രേദർശനം തുടരുകയാണ്. അടുത്തതായി തമിഴിൽ നിന്നും വരുന്ന അടുത്ത പ്രതീക്ഷയുള്ള ചിത്രമാണ് ധനുഷ് നായകനായി വരാനിരിക്കുന്ന രായൻ. ജൂലൈ 26നാണ് ചിത്രത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകനായും ധനുഷ് എത്തുന്ന രായന്റെ ട്രെയിലര്‍ സെൻസര്‍ കഴിഞ്ഞുവെന്നും ഇന്ത്യൻ 2വിനൊപ്പം അടുത്തയാഴ്‍ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം.
ധനുഷിന്റെ അൻപതാമാതു ചിത്രം ആണ് രായൻ. അതുകൊണ്ട് തന്നെ ആരാധകരും ഏറെ പ്രതിക്ഷയിൽ ആണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ മാസം മഹാരാജായിലൂടെ വിജയ് സേതുപതി വലിയൊരു തിരിച്ചു വരവ് വന്നിരുന്നു. വിജയ് സേതുപതിയുടെ അൻപതാമാതു ചിത്രമായിരുന്നു മഹാരാജ. ധനുഷും വലിയൊരു മടങ്ങി വരവ് നടത്തട്ടെ എന്ന പ്രാർത്ഥനയിൽ ആണ് ആരാധകർ.