ഇന്ത്യൻ ഭരണഘടനാ തനിക്ക് പവിത്രമായ ഒരു രേഖ, ഇന്ത്യയുടെ പൂർത്തിയാകാത്ത സ്വപ്നങ്ങൾക്കായി ഒരുമിച്ചു പ്രവർത്തിക്കാം :ഭരണഘടനയുടെ 75ാം വാര്‍ഷിക ദിനത്തിൽ ആശംസകളുമായി കമൽ ഹാസൻ

ഭരണഘടനയുടെ 75ാം വാര്‍ഷിക ദിനത്തിൽ ഭരണഘടനയെ ആദരിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തിൽ കുറിപ്പ് പങ്കിട്ടു കമൽ ഹാസൻ. ലോകത്തിനു മുന്നിൽ മാതൃകയായ രീതിയിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഉയർത്തിയത് ഇന്ത്യൻ ഭരണഘടനയാണെന്ന് കമൽ ഹസൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനാ തനിക്ക് പവിത്രമായ ഒരു രേഖയാണെന്നും നടൻ വ്യക്തമാക്കി.

ഇന്ത്യയുടെ പരമാധികാരത്തിൻ്റെയും നീതി, സമത്വം, എല്ലാവർക്കും സ്വാതന്ത്ര്യം എന്നിവയോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി നിലകൊള്ളുന്ന ജനാധിപത്യ ഭരണത്തിൻ്റെ മൂലക്കല്ലാണ് ഭരണഘടന.ഒരു ജനതയെന്ന നിലയിൽ നമ്മൾ ആരാണെന്നും, എന്തായിരിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, ഓരോ പൗരൻ്റെയും അവകാശങ്ങളും അന്തസ്സും എങ്ങനെ സംരക്ഷിക്കും എന്നതിൻ്റെ പ്രഖ്യാപനമാണ് ഭരണഘടനാ. ഭരണത്തിൻ്റെ രൂപരേഖ മാത്രമല്ല, സ്വതന്ത്രവും ഏകീകൃതവുമായ ഇന്ത്യക്കായുള്ള കാഴ്ചപ്പാടാണ് ഭരണഘടനാ ശിൽപികൾ നമുക്ക് നൽകിയത്.ലോകത്തിന് അനുകരിക്കാൻ ജനാധിപത്യത്തിൻ്റെയും ധാർമ്മികതയുടെയും ദീപസ്തംഭമായി തിളങ്ങുന്നത് തുടരുന്ന ഒരു റിപ്പബ്ലിക് രാജ്യമാണ് ഇന്ത്യ.നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ വായിക്കാനും മനസ്സിലാക്കാനും ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരാകാനും ഇന്ത്യക്കാരനാകുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് ചിന്തിക്കാനും ഈ രേഖ നൽകിയവരുടെ പൈതൃകത്തെ ബഹുമാനിക്കാനും കമൽ ഹാസൻ ഓരോ ദേശസ്‌നേഹിയായ ഇന്ത്യക്കാരോടും കുറിപ്പിൽ ആവശ്യപെടുന്നു. ഭരണഘടനയുടെ 75ാം വാര്‍ഷിക ദിനം ആഘോഷിക്കുമ്പോൾ, അതിൽ പ്രതിപാദിച്ചിരിക്കുന്ന ആദർശങ്ങളിലേക്ക് വീണ്ടും പ്രതിജ്ഞാബദ്ധരാകാം, കൂടാതെ ആ 299 മഹത്തായ ഇന്ത്യക്കാരെ ഓർക്കാനും , ഇന്ത്യയുടെ പൂർത്തിയാകാത്ത സ്വപ്നങ്ങൾക്കായി ഒരുമിച്ചു പ്രവർത്തിക്കാനും കമൽ ഹസൻ കുറിപ്പിൽ പറയുന്നു.

Related Articles
Next Story