ഇനി വയലൻസിന് വിട കോമഡി ചിത്രം 'പരിവാറി'ൽ ഒന്നിച്ച് ഇന്ദ്രൻസും ജഗതീഷും

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവർ നിർമ്മിക്കുന്ന കോമഡി ചിത്രം പരിവാറിൽ പ്രധാന കഥാപാത്രങ്ങളായി ജഗദീഷും ഇന്ദ്രൻസും എത്തുന്നു. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്ത് വിട്ടു.

ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രൈലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. തുടർച്ചയായി ഇറങ്ങുന്ന വയലൻസും കേരളത്തിൽ സംഭവിക്കുന്ന വയലൻസുകളും കണ്ട് അസ്വസ്ഥമായിരിക്കുന്ന ജനങ്ങൾക്ക് വീണ്ടും ഒരു ചിരിപ്പടം കണ്ട് ആകുലതകൾ മറക്കാം. ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്

https://youtu.be/pedWTssvQHU


,സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം: അൽഫാസ് ജഹാംഗീർ, സംഗീതം: ബിജിബാൽ, ഗാനങ്ങൾ: സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽ കോട്ട, കല: ഷിജി പട്ടണം, വസ്ത്രലങ്കാരം: സൂര്യ രാജേശ്വരീ, മേക്കപ്പ്: പട്ടണം ഷാ, എഡിറ്റർ: വി.എസ് വിശാൽ, ആക്ഷൻ: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജി രജേഷ്‌കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിവൻ പൂജപ്പുര, പി ആർ ഓ എ സ് ദിനേശ്, അരുൺ പൂക്കാടൻ മാർക്കറ്റിങ് :റംബൂട്ടൻ. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത്. എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.

Related Articles
Next Story